ന്യൂഡൽഹി: കോൺഗ്രസ്സിന്‍റെ അർദ്ധരാത്രി പ്രതിഷേധത്തിൽ ശ്രദ്ധേയമായത് പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യമാണ്. പൊലീസിന്റെ ബാരിക്കേടുകൾ ചാടിക്കടന്ന് ഇന്ത്യാഗേറ്റിലേക്കെത്തിയ പ്രിയങ്ക പ്രവര്‍ത്തകര്‍ക്ക് ആവേശമായി. തിക്കും തിരക്കിനുമിടയിൽ പ്രവര്‍ത്തകരോട് പ്രിയങ്കക്ക് ക്ഷുഭിതയായി സംസാരിക്കേണ്ടിയും വന്നു. ഭർത്താവ് റോബർട്ട് വദ്രയ്ക്കും മകൾ മിറായക്കുമൊപ്പമാണ് എത്തിയതെങ്കിലും സുരക്ഷ ഉറപ്പാക്കി മകളെ കാറിൽ തന്നെ ഇരുത്തി പ്രിയങ്ക പ്രവര്‍ത്തകര്‍ക്ക് ഇടയിലേക്ക് ഇറങ്ങി.
അമര്‍ജവാൻ ജ്യോതിക്ക് സമീപത്ത് തിക്കുംതിരക്കിനുമിടയിൽ പ്രിയങ്ക കുത്തിയിരുന്നു. പ്രവര്‍ത്തകരുടെ ബഹളത്തിൽ ഇടക്ക് അല്പം ക്ഷുഭിതയായി. മൂന്നുമണിക്കൂറോളം നീണ്ടുനിന്ന പാതിരാപ്രക്ഷോഭത്തിൽ പ്രിയങ്ക മുഴുവൻ സമയവും പങ്കെടുത്തു. കോണ്‍ഗ്രസ് പ്രതിഷേധത്തിന്‍റെ ഭാഗമാകാൻ ഡല്‍ഹിയിൽ കൂട്ടബലാൽസംഗത്തിന് ഇരയായി മരിച്ച നിര്‍ഭയയുടെ രക്ഷിതാക്കളും എത്തിയിരുന്നു.
Post Your Comments