നോര്‍ത്ത്ആംപ്റ്റണ്‍ : മൂന്ന് മില്യണ്‍ ദിര്‍ഹത്തിന്റെ വീട് വെറും 26 ദിര്‍ഹത്തിന് സ്വന്തമാക്കാം.
2500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള ഈ വീട് നോര്‍ത്ത് ആംപ്റ്റണിലെ അബിംഗ്ടണ്‍ പാര്‍ക്ക് ക്രെസന്റിലാണ്. നാല് ബെഡ്‌റൂമുകള്‍ ഉള്ള ഈ വീട്ടില്‍ ആധുനിക സജ്ജീകരണങ്ങളുള്ള മൂന്ന് ബാത്്റൂമുകളും മൂന്ന് റിസപ്ഷന്‍ മുറികളും അടുക്കളയും, പഠന മുറിയും വീടിന്റെ പുറകില്‍ പൂന്തോട്ടവും ഉണ്ട്.
ഈ വീട് വില്‍പ്പനയ്ക്ക് വെച്ച രീതിയാണ് ഏറെ രസകരം. ടിക്കറ്റ് വെച്ചിട്ടാണ് ദമ്പതികള്‍ വീട് വില്‍പ്പന നടത്തുന്നത്. ഓണ്‍ലൈനിലും മറ്റ് മാധ്യമങ്ങളിലും പരസ്യം നല്‍കിയാണ് ആളുകളെ ടിക്കറ്റ് എടുക്കാന്‍ ക്ഷണിച്ചിരുന്നത്. ഇതുവരെ 5 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഒക്ടോബര്‍ 14നാണ് ടിക്കറ്റിന്റെ നറുക്കെടുപ്പ് നടക്കുന്നത്.
ടിക്കറ്റ് വില്‍പ്പനയിലൂടെ ഏകദേശം 13 മില്യണ്‍ ദിര്‍ഹം ദമ്പതികള്‍ക്ക് ലഭിച്ചതായാണ് കണക്ക്. ഇതില്‍ നിന്നും വീട് മോടി പിടിപ്പിക്കുന്നതിനായി 4 മില്യണ്‍ ദിര്‍ഹം ചെലവഴിച്ചിട്ടുണ്ട്
Post Your Comments