Latest NewsIndiaNews

ഇന്ത്യന്‍ പതാകയല്ല, ഉയര്‍ത്തേണ്ടത് ആസിഫയുടെ രക്തമൂറിയ ഗൗണ്‍: ലീന മണിമേഖല

ജമ്മു: എട്ടു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികളെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ സംവിധായികയും എഴുത്തുകാരിയുമായ ലീന മണിമേഖല. കുട്ടിക്കെതിരെ ക്രൂര കൃത്യം ചെയ്ത പോലീസുകാരെ പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ പതാകയെ കൂട്ടുപിടിച്ചവരുടെ മുഖത്ത് തുപ്പണമെന്ന് അവര്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മണിമേഖലയുടെ പ്രതികരണം.

ഇത്തരം ക്രൂരമായ ലൈംഗികാതിക്രമവും കൊലപാതകവും രാഷ്ട്രീയമായും സാമുദായികമായും നേരിടുന്നത് നാണക്കേടാണ്. സ്ത്രീകളെ സംരക്ഷിക്കാനാകാത്ത ഇന്ത്യന്‍ പതാകയ്ക്ക് പകരം എല്ലായിടത്തും അതിക്രൂരമായ ലൈംഗികാതിക്രമത്തെ തുടര്‍ന്ന് കൊലചെയ്യപ്പെട്ട ആസിഫയുടെ രക്തമൂറിയ വയലറ്റ് ഗൗണ്‍ ഉയര്‍ത്താമെന്നും ലീന മണിമേഖല ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ 22ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്തതില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button