Latest NewsLife StyleHealth & Fitness

അതിരാവിലെ ചൂടുവെള്ളം കുടിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ അറിയാം !!

വെള്ളം കുടിക്കുന്നത് ശരീരത്തിന് എപ്പോഴും നല്ലതാണ്. എന്നാല്‍ ഇത് ഇളം ചൂടുവെള്ളമായാല്‍ ശരീരത്തിന് കൂടുതല്‍ ആരോഗ്യകരമാണ്. രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിച്ചാൽ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയുമോ? സൗന്ദര്യ – ആരോഗ്യ പ്രശ്നങ്ങൾ തന്നെ ഇല്ലാതാക്കാൻ ഒരു ഗ്ലാസ്‌ ചൂടു വെള്ളത്തിന് സാധിക്കും.

ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കും

ശരീരത്തിനകം ശുചിയാക്കാന്‍ ഇത് സഹായിക്കും. വിഷമയമായ വസ്തുക്കളും മാലിന്യങ്ങളും പുറന്തള്ളും. ദഹനപ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ സഹായകമാകും.

മെറ്റബോളിസം നിരക്ക് ഉയര്‍ത്തും

വയറുവേദന ഇല്ലാതാക്കാനും മെറ്റാബോളിസം ത്വരിതപ്പെടുത്താനും ചൂടുവെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് സഹായിക്കും.

വേദന ഇല്ലാതാക്കും

സാധാരണ വയറു വേദന മുതല്‍ ആര്‍ത്തവ കാലത്തിലെ വയറുവേദനയ്ക്ക് വരെ പരിഹാരമാണ് ചൂടുവെള്ളം. ചൂടുവെള്ളം സൂഷ്മരക്തവാഹിനികളുടെ പ്രവര്‍ത്തനം സുഗമമാക്കും. ഇത് മസിലുകളുടെ ആയാസരഹിതമായ പ്രവര്‍ത്തനത്തിന് കാരണമാകും

പ്രായാധിക്യം തോന്നുന്നത് കുറയ്ക്കും

യഥാര്‍ത്ഥ പ്രായത്തില്‍ അധികം ശരീരത്തില്‍ തോന്നുന്ന അവസ്ഥ ഇല്ലാതാക്കാനും വെറും വയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നത് സഹായിക്കും. പ്രായാധിക്യം തോന്നുന്നത് ഇല്ലാതാക്കാന്‍ ഈ ശീലം തുടരുന്നത് നല്ലതാണ്. ശരീരത്തിന് പ്രായം കൂടുന്നത് പതുക്കെയാക്കാന്‍ ഇത് സഹായിക്കുമെന്ന് ചുരുക്കം.

ഭാരം കുറയ്ക്കാന്‍ സഹായകം

ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുന്നതോടൊപ്പം അമിത ഭാരം ഇല്ലാതാക്കാനും ഈ ശീലം സഹായിക്കും.ശരീരത്തിലെ ചംക്രമണ സംവിധാനം മെച്ചപ്പെടുത്തും.

കുടവയറും പൊണ്ണത്തടിയുമൊക്കെ പലരെയും അലട്ടുന്ന പ്രശ്‌നമാണ്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് നീക്കം ചെയ്യാന്‍ പല വഴികളും നോക്കിയും പരസ്യങ്ങളില്‍ കാണുന്ന മരുന്നുകള്‍ ഉപയോഗിച്ചും നിരാശ്ശപ്പെടുന്നവരാണ് കൂടുതലും. ശരീര സൗന്ദര്യത്തിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കുന്നവര്‍ ആരോഗ്യം സംരക്ഷിക്കാനായി മിനക്കെടാറില്ലെന്നതാണ് സത്യം.

വില കൊടുത്ത് വാങ്ങിയ പലതരം മരുന്നുകള്‍ ഉപയോഗിച്ച് നേരം കളയുന്നതിന് പകരം ഒരു ഗ്ലാസ് ചൂടു വെള്ളം കൊണ്ട് വയറിലടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് പഠനങ്ങള്‍. രാവിലെയും വൈകുന്നേരവും ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കിയാല്‍ ഒരുപാട് ഗുണങ്ങളുണ്ട്.

പച്ചവെള്ളത്തെക്കാള്‍ മികച്ച ഫലം തരുമെന്നതിനാല്‍ ചൂടുവെള്ളം ശീലമാക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. രാവിലെ ഒരു ഗ്ലാസ് ചൂടു വെള്ളം കുടിച്ച് തുടങ്ങുന്നത് മെറ്റബോളിസം വേഗത്തിലാക്കും. ശരീരത്തെ വിഷവിമുക്തമാക്കി വെക്കാന്‍ മികച്ച മാര്‍ഗ്ഗമാണിത്. രാവിലെ ചൂടുവെള്ളം ശീലമാക്കുന്നതും ഭക്ഷണത്തിനു ശേഷം ചൂടുവെള്ളം കുടിക്കുന്നതും ദഹനപ്രക്രിയ മെച്ചപ്പെടുത്തും.

വെറും വയറ്റിലുള്ള ചൂടുവെള്ളം കുടി പ്രമേഹരോഗികള്‍ക്കും ഏറെ ഗുണം ചെയ്യും. ചൂടുവെള്ളം കുടിക്കുന്നതിലൂടെ രക്ത പ്രവാഹം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശരീരത്തിലെ വിഷാംശത്തെ വിയര്‍പ്പാക്കി പുറന്തള്ളാനും ചൂടുവെള്ളം സഹായിക്കും.

മൂക്കൊലിപ്പും തൊണ്ടവേദനയും വിട്ടുമാറാത്ത ചുമയുമൊക്കെ ശല്യം ചെയ്യുന്നവര്‍ ചൂടുവെള്ളം ശീലമാക്കുന്നതിലൂടെ ആശ്വാസം നേടാന്‍ കഴിയും. ചര്‍മ്മത്തിലെ ഇന്‍ഫക്ഷന്‍ നീക്കം ചെയ്യുന്നതു വഴി മുഖക്കുരു വരുന്നതു തടയാനും വെറും വയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നത് വഴി സാധിക്കും.

കൂടാതെ ചൂടുവെള്ളം കുടിക്കുന്നതിലൂടെ രക്തപ്രവാഹം വര്‍ദ്ധിക്കും. രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നതും ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കുന്നതും ദഹനപ്രക്രിയ മെച്ചപ്പെടുത്തും. രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കിയാല്‍ മലവിസര്‍ജ്ജനം നല്ല രീതിയില്‍ നടക്കുകയും ചെയ്യും. പ്രമേഹ രോഗികള്‍ക്കും രാവിലെ വെറും വയറ്റിലുള്ള ചൂടുവെള്ളം കുടി നല്ല ഗുണം നല്‍കും. ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദന മാറ്റാനും ഇത് സഹായിക്കും. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ചൂട് വെള്ളം കുടിച്ചാല്‍ മതി. മുഖക്കുരുവാണ് പ്രശ്‌നമെങ്കില്‍ രാവിലെ വെറുംവയറ്റില്‍ ഒരുഗ്ലാസ് ചൂടുവെള്ളം കുടിക്കുക. ഇത് ചര്‍മത്തിലെ ഇന്‍ഫെക്ഷനുകളെ നീക്കം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button