Latest NewsKeralaNews

പ്രാണേഷ് കുമാറിന്റെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

ആലപ്പുഴ : സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ച പ്രാണേഷ് കുമാര്‍ പിള്ളയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. താമരക്കുളം സ്വദേശി ഗോപിനാഥ പിള്ള (75)ആണ് ചേര്‍ത്തല വയലാറില്‍ വാഹനാപകടത്തില്‍ മരിച്ചത്. സഹോദരനോരോപ്പം കൊച്ചിയിലേക്ക് വരുമ്പോള്‍ ആയിരുന്നു അപകടമുണ്ടായത്.ഹൃദയപരിശോധനയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് പോകുന്നവഴിയാണ് അപകടം നടന്നത്.

 ഗോപിനാഥപിള്ള സഞ്ചരിച്ച കാറിനുപിന്നില്‍ ലോറിവന്നിടിക്കുകയും തുടര്‍ന്ന് തെന്നിമാറിയ കാറില്‍ എതിരേ വന്ന മറ്റൊരുലോറി ഇടിക്കുകയുമായിരുന്നു. തുടര്‍ന്ന് ഗോപിനാഥപിള്ളയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മുഹമ്മദ് ജാവേദ് ഗുലാം ഷെയ്ഖ് എന്ന നാമം സ്വീകരിച്ച പ്രാണേഷ് കുമാർ പിള്ളയുടെ മരണം വ്യാജ ഏറ്റുമുട്ടൽ ആണെന്ന പരാതിയുമായി ഇദ്ദേഹം ദീർഘകാലം നിയമ നടപടികളുമായി മുന്നോട്ടു പോയിരുന്നു.

എന്നാൽ നരേന്ദ്രമോദിയെ വധിക്കാനുള്ള ഗൂഡശ്രമത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിക്കുകയായിരുന്നു പ്രാണേഷ് കുമാർ പിള്ളയെന്നും ഇദ്ദേഹം ലഷ്‌കര്‍ ഇ തൊയ്ബയുടെ രഹസ്യ വിഭാഗം അംഗമായിരുന്നുവെന്നു പോലീസും കൂടാതെ ദുബായ് സര്‍ക്കാരിന്റെ ചില രേഖകളും സൂചിപ്പിച്ചിരുന്നു. ദുബായ് പോലീസ് ഇയാളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇന്ത്യൻ എംബസി വഴി കേരള പോലീസിന് കൈമാറിയിരുന്നു. ദുബായില്‍ ജോലിചെയ്തിരുന്ന കാര്യം പിതാവിന് അറിവില്ലായിരുന്നുവെന്നാണ് സൂചന.

shortlink

Post Your Comments


Back to top button