ടെഹ്‌റാൻ: ശരീരത്തിന്റെ 85 ശതമാനവും വൈകല്യം കീഴടക്കി. എന്നിട്ടും മനസിനെ കീഴടക്കാൻ അവൾ അനുവദിച്ചില്ല. വൈകല്യങ്ങളെ തോൽപ്പിക്കാൻ അവൾ കൂട്ടുപിടിച്ചത് വർണ്ണങ്ങളെയാണ്. അവൾക്ക് തെറ്റിയില്ല വർണ്ണങ്ങളുടെ ലോകത്ത് അവളെ കാത്തിരുന്നത് നേട്ടങ്ങൾ മാത്രമായിരുന്നു.
also read:ശാരീരിക വൈകല്യം തടസമല്ല; സ്റ്റീഫന്‍ ഹോക്കിംഗ് ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുന്നു
കൈകള്‍ക്കും കാലുകള്‍ക്കും ചലനശേഷിക്കുറവ് ഉണ്ടായിരുന്നിട്ടും ഫാത്തിമാ ഹമാമി ചിത്രങ്ങൾ വരച്ചു, അതും കാലുകൾകൊണ്ട്. തന്റെ കലാവിരുതിൽ ഫാത്തിമ ധാരാളം ചിത്രങ്ങൾ വരച്ചു. ഓരോ ചിത്രത്തിനും ജീവനുള്ള പോലെ തോന്നും. ഫാത്തിമയെ പോലെ വൈകല്യങ്ങളെ തോൽപ്പിക്കുന്ന ധാരാളം പേർ നമ്മുടെ സമൂഹത്തിലുണ്ട്.
Post Your Comments