ടാന്‍സാനിയ: കിഴക്കന്‍ ആഫ്രിക്കയിലെ ടാന്‍സാനിയയിലുള്ള നട്രോണ്‍ തടാകത്തിൽ സന്ദര്‍ശകരെ വരവേൽക്കുന്നത് ചത്തു മരവിച്ച പക്ഷിമൃഗാദികളുടെ ജഡങ്ങള്‍ കൊണ്ടുള്ള ശില്‍പ്പങ്ങളാണ്. നട്രോണ്‍ തടാകത്തില്‍ ഉയര്‍ന്ന അളവില്‍ സോഡിയം ബൈകാര്‍ബണേറ്റിന്റെ സാന്നിധ്യമുണ്ട്. സോഡിയം ബൈകാര്‍ബണേറ്റും സോഡിയം കാര്‍ബണേറ്റും ചേര്‍ന്നുണ്ടാകുന്ന നട്രോണ്‍ എന്ന സംയുക്തത്തിന്റെ പേരു തന്നെയാണ് തടാകത്തിന് നൽകിയിരിക്കുന്നത്.
Read Also: പക്ഷിവേട്ടക്കാർക്കെതിരെ മുന്നറിയിപ്പുമായി ഈ ഗൾഫ് രാജ്യം
ഇത് കൂടുതൽ അടങ്ങിയിരിക്കുന്നു എന്ന കാരണം കൊണ്ടുതന്നെ ജലത്തില്‍ ചത്തുവീഴുന്ന പക്ഷികളുടെയും മൃഗങ്ങളുടെയും ശരീരഭാഗങ്ങള്‍ ശിലാരൂപങ്ങളെ പോലെയാകും. 140 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ താപനില ഉയരുന്ന ഈ തടാകത്തിലെ ലാവണത്വവും പക്ഷിമൃഗാദികള്‍ക്ക് ജീവഹാനി സംഭവിക്കാൻ കാരണമാണ്.
ചിത്രങ്ങൾ കാണാം;
Post Your Comments