
ന്യൂയര്‍ക്ക് : നഗരത്തില്‍ ആളെ കൊല്ലുന്ന അപൂര്‍വ്വമായ ബാക്ടീരിയ പടരുന്നു. ബാക്ടീരിയ പടരുന്നതിന് കാരണമെന്തെന്ന് അറിയാതെ കുഴങ്ങുകയാണ് ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് സയന്‍സ്. ബാക്ടീരിയ ബാധിച്ച മൂന്ന് പേരില്‍ ഒരാള്‍ മരിച്ചു. എലിപ്പനി ബാധിച്ച നിലയിലാണ് ആളുകളെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പിന്നീട് രോഗം തീവ്രമാവുകയും മരുന്നുകള്‍ ഫലിക്കാത്ത അവസ്ഥ വരികയാണ്. പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.
ബാക്ടീരിയ ബാധിച്ചവര്‍ക്ക് എലിപ്പനിയുടെ ലക്ഷണങ്ങളാണ് ഉള്ളത്. എന്നാല്‍ എലിപ്പനിയുടെ പ്രതിരോധ മരുന്നുകള്‍ ഒന്നും ഇവരില്‍ ഫലിക്കുന്നില്ല. നഗരത്തില്‍ പടരുന്ന ബാക്ടീരിയ എന്താണെന്ന് സ്ഥിരീകരിക്കാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല. എലി മൂത്രത്തിലൂടെയാണ് ബാക്ടീരിയകള്‍ ഭൂമിയില്‍ എത്തുന്നത് എന്നാണ് നിഗമനം. വൃക്കയെയും, ആമാശയത്തേയുമാണ് ബാക്ടീരിയ ബാധിക്കുന്നത്. ഇത് രോഗിയെ മരണത്തില്‍ ചെന്നെത്തിക്കുന്നു.
വായിലൂടെയും കയ്യിലൂടെയും മൂക്കിലൂടെയും രോഗാണുക്കള്‍ അകത്ത് കയറാതെ ശ്രദ്ധിക്കണം. പരിക്കേറ്റ ശരീരഭാഗങ്ങള്‍ ഉണ്ടെങ്കില്‍ സൂക്ഷിക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. നഗരത്തില്‍ എലികള്‍ പെറ്റ് പെരുകുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കുകയാണ് ആരോഗ്യ വകുപ്പ്. അതോടൊപ്പം തന്നെ ജനങ്ങളും മുന്‍ കരുതല്‍ സ്വീകരി ക്കണമെന്ന് ന്യൂയോര്‍ക്ക് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments