Latest NewsIndiaNews

ആളി കത്തി പ്രതിഷേധം, ആ കുരുന്നിനായി ഇന്ത്യാ ഗേറ്റില്‍ ഒന്നിച്ചത് ആയിരങ്ങള്‍

ന്യൂഡല്‍ഹി: അതി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ട് വയസ്സുകാരിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ തല കുനിച്ച് രാജ്യ തലസ്ഥാനം. സംഭവത്തില്‍ പ്രതിഷേധിച്ച് ആയിരങ്ങളാണ് ഇന്ത്യാ ഗേറ്റില്‍ അര്‍ധരാത്രി മെഴുകുതിരികളേന്തി ഒന്നിച്ചു കൂടിയത്. സംഭവത്തില്‍ വന്‍ ജനരോക്ഷമാണ് ഉയരുന്നത്.

അര്‍ധരാത്രി ഇന്ത്യാഗേറ്റില്‍ മെഴുകുതിരിയേന്തി നടത്തിയ പ്രകടത്തിന് കോണ്‍ഗ്രസ് അധ്യക്ഷകന്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കി. സഹോദരി പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട് വാധ്രയും പതിനഞ്ചുകാരിയായ മകള്‍ക്കൊപ്പം എത്തി. വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍ പങ്കാളികളായി. മാതാപിതാക്കള്‍ സ്വന്തം കുഞ്ഞിനൊപ്പം എത്തിയാണ് പ്രതിഷേധത്തില്‍ പിന്തുണ അറിയിച്ചത്.

‘കത്വവയിലും ഉന്നാവയിലും സംഭവിച്ചത് ദേശീയ വിഷയമാണ്, രാഷ്ട്രീയ വിഷയമല്ല. രാജ്യത്തെ വനിതകളെ ആ സംഭവങ്ങള്‍ ആശങ്കാകുലരാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെട്ടേ മതിയാകൂ. രാജ്യത്തെ വനിതകള്‍ക്കു സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടാന്‍ ഇനിയെങ്കിലും പ്രധാനമന്ത്രി മോദി തയാറാകണം…’ രാഹുല്‍ മാധ്യമങ്ങളോടായി പറഞ്ഞു.

ഇന്ത്യാഗേറ്റിലെ സമരം സംബന്ധിച്ചു നേരത്തേ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു: ‘ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെപ്പോലെ ഈ രാത്രി എന്റെയും ഹൃദയം ഏറെ നോവറിയുന്നുണ്ട്. ഇനിയെങ്കിലും തന്റെ പെണ്‍മക്കളോട് ഇങ്ങനെ പെരുമാറുന്നത് കണ്ടു നില്‍ക്കാന്‍ ഇന്ത്യയ്ക്കാകില്ല. ഈ ക്രൂരതയ്‌ക്കെതിരെയും പീഡനത്തിനിരയായവര്‍ക്കു നീതി തേടിയും അര്‍ധരാത്രി നടത്തുന്ന നിശബ്ദ, സമാധാന സമരത്തില്‍ ഇന്ത്യാഗേറ്റില്‍ എനിക്കൊപ്പം അണിചേരുക…’ എന്നായിരുന്നു ട്വീറ്റ്.

കശ്മീരിലെ കത്വവ, ഉത്തര്‍പ്രദേശിലെ ഉന്നാവ എന്നിവിടങ്ങളില്‍ പീഡനത്തിനിരയായവര്‍ക്കു നീതി ആവശ്യപ്പെട്ടാണു സമരം. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും പ്രദേശവാസികളും പാര്‍ട്ടി പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തു. ഡല്‍ഹി സമീപ കാലത്തു കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്നായാണ് പ്രതിഷേധപ്രകടനം മാറിയത്. ഡല്‍ഹിയില്‍ അതിക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ‘നിര്‍ഭയ’ പെണ്‍കുട്ടിയുടെ മാതാപിതാക്കളും സമരത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button