ചെന്നൈ: കാവേരി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഈറോഡില്‍ സമരം നടത്തിയ യുവാവ് ചെയ്തത് സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നത്. ഈറോഡ് സ്വദേശി ധര്‍മലിങ്കമാണ് പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തില്‍ സ്വയം തീകൊളുത്തി ജീവനൊടുക്കിയത്. 90 ശതമാനത്തിലധികം പൊള്ളലേറ്റ ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഇതിനിടെ ഇന്ത്യയുടെ പ്രതിരോധമേഖലയുടെ ശക്തി തെളിയിക്കുന്ന ഡിഫ്എക്‌സ്‌പോയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ശക്തമായ കരിങ്കൊടി പ്രതിഷേധമാണ് ഉണ്ടായത്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ രാഷ്ട്രീയപാര്‍ട്ടികളും പ്രാദേശികസംഘടനകളും നടത്തിവരുന്ന പ്രക്ഷോഭം ശക്തമാവുകയാണ്.
Post Your Comments