KeralaLatest News

ന​ഴ്സു​മാർക്ക് തിരിച്ചടിയായി മി​നി​മം വേ​ത​ന ഉ​പ​ദേ​ശ​ക​സ​മി​തിയുടെ തീരുമാനം

തി​രു​വ​ന​ന്ത​പു​രം: ന​ഴ്സു​മാ​രു​ടെ അ​ല​വ​ൻ​സ് വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന മി​നി​മം വേ​ത​ന ഉ​പ​ദേ​ശ​ക​സ​മി​തിയുടെ തീരുമാനം ന​ഴ്സു​മാർക്ക് തിരിച്ചടിയാകുന്നു. ചൊ​വ്വാ​ഴ്ച ചേ​ര്‍​ന്ന് സ​മി​തി യോ​ഗ​ത്തിൽ  6,000 മു​ത​ല്‍ 10,000 രൂ​പ വ​രെ അ​ല​വ​ന്‍​സ് ഇ​ന​ത്തി​ല്‍ കുറയ്ക്കാനുള്ള തീരുമാനമാണ് കൈക്കൊണ്ടത്.

ശ​മ്പ​ള വ​ര്‍​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റും ന​ഴ്‌‌​സു​മാ​രു​ടെ സം​ഘ​ട​ന​യും വ​ലി​യ ത​ര്‍​ക്ക​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇത്തരമൊരു തീരുമാനവുമായി ഉ​പ​ദേ​ശ​ക സ​മി​തി രംഗത്തെത്തിയത്. കൂടാതെ ന​ഴ്‌​സു​മാ​രു​ടെ വേ​ത​നം സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​ര്‍ അ​ന്തി​മ വി​ജ്ഞാ​പ​നം ഇ​റ​ക്കാ​നി​രി​ക്കെ​ മി​നി​മം വേ​ത​നം 20,000 രൂ​പ​യെ​ന്ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം പൂ​ര്‍​ണ​മാ​യും അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു.

Also read ;കസ്റ്റഡി മരണങ്ങളിൽ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button