Latest NewsNewsIndia

ശക്തമായ മഴയെ തുടര്‍ന്ന് താജ്മഹലിന്റെ തൂണ് തകര്‍ന്ന് വീണു

ആഗ്ര: ശക്തമായ്പെയ്ത മഴയെ തുടര്‍ന്ന് താജ് മഹലിന്റെ തൂണ് തകര്‍ന്നു വീണു. താജ് മഹലിന്റെ തെക്കുഭാഗത്തുള്ള പ്രവേശന കവാടത്തിന്റെ തൂണ് ആണ് വീണത്. വ്യാഴാഴ്ച അര്‍ധ രാത്രി ശക്തിയോടെ മഴ പെയ്തതാണ് തൂണ് തകര്‍ന്നു വീഴാന്‍ കാരണം.

അതേസമയം ഉത്തര്‍പ്രദേശിന്റെ പലഭാഗങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ആഗ്രയ്ക്കു സമീപം മധുരയില്‍ മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് മൂന്നു കുട്ടികള്‍ മരിച്ചിരുന്നു. തകരം ഉപയോഗിച്ച് നിര്‍മിച്ച മേല്‍ക്കുര തകര്‍ന്നു വീഴുകയായിരുന്നു. നന്ദഗാവ്, വൃന്ദാവന്‍, കോസി, കലാന്‍ എന്നിവിടങ്ങളിലും മഴ നാശംവിതച്ചു. നിരവധി ഏക്കറിലെ കൃഷി മഴയില്‍ നശിച്ചു.

കിഴക്കന്‍ രാജസ്ഥാനില്‍ ബുധനാഴ്ച രാത്രി പെയ്ത പേമാരിയില്‍ 12 പേര്‍ മരിച്ചു. ധോല്‍പൂരില്‍ ഏഴു പേരും ഭരത്പൂരില്‍ അഞ്ചു പേരുമാണു മരിച്ചത്. ശക്തമായ മഴയെ തുടര്‍ന്ന് ആഗ്ര- ധോല്‍പൂര്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.വെള്ളിയാഴ്ച വരെ ശക്തമായ കാറ്റും മഴയും മേഖലയില്‍ ഉണ്ടാകുമെന്നാണു കാലാവസ്ഥാ പ്രവചനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button