ഗോൾഡ് കോസ്റ്റ്: ലോക ബാഡ്മിന്റൺ റാങ്കിങ്ങിൽ ഒന്നാമനായി ഇന്ത്യയുടെ സൂപ്പർ താരം കിഡംബി ശ്രീകാന്ത്. ലോക ബാഡ്മിന്റൺ ഫെഡറേഷന് ഇന്ന് പ്രഖ്യാപിച്ച പട്ടികയിൽ 76,895 പോയിന്റോടെ നിലവിലെ ലോക ചാമ്പ്യനായ ഡെന്മാര്ക്കിന്റെ വിക്ടർ അക്സ്ൽസെനെ പിന്തള്ളിയാണ് ശ്രീകാന്ത് ഈ നേട്ടം കൈവരിച്ചത്. കൂടാതെ ഒന്നാം റാങ്കിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന ഖ്യാതിയും ശ്രീകാന്തിന് സ്വന്തം. കൂടാതെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്സഡ് ഡബിള്‍സില്‍ ചരിത്രത്തിലാദ്യമായി ശ്രീകാന്തും സഖ്യവും സ്വര്‍ണമെഡല്‍ നേടിയിരുന്നു. വിക്ടര്‍ അക്സ്ൽസെനെയ്ക്കു പിന്നാലെ കൊറിയയുടെ സോന്‍ വാന്‍ ഹൊ മുന്നാം സ്ഥാനം സ്വന്തമാക്കി.
വനിതകളുടെ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുള്ള പി.വി.സിന്ധുവാണ് ആദ്യ പത്തില്‍ ഇടംപിടിച്ച ഇന്ത്യന്‍ താരം. 2015-ൽ വനിതാവിഭാഗത്തിൽ ഇന്ത്യയുടെ സൈന നെഹ്വാൾ ലോക റാങ്കിംഗിൽ ഒന്നാമതെത്തിയിരുന്നു.
also read ;ജിയോയുടെ വരവോടെ രാജ്യത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങൾ ഇവയൊക്കെ
Post Your Comments