KeralaLatest NewsNews

ശ്രീജിത്തിന്റെ കസ്റ്റഡിമരണം ; പോലീസിന് ആശ്വാസമായി മെഡിക്കൽ റിപ്പോർട്ട് പുറത്ത്

കൊച്ചി: പോലീസ് കസ്റ്റഡിയിൽ വെച്ച് മരിച്ച ശ്രീജിത്തിന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്ത്. ശ്രീജിത്തിന്റെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഇല്ലെന്നും അടിപിടി നടന്നിട്ടുണ്ട് എന്നും മാത്രമാണ് പറവൂര്‍ താലൂക്കാശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പോലീസ് മര്‍ദ്ദിച്ചതായി ശ്രീജിത്ത് പറഞ്ഞതായും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് മുമ്പാണ് പറവൂര്‍ താലൂക്കാശുപത്രിയില്‍ ആരോഗ്യ പരിശോധന നടത്തിയത്. കഴിഞ്ഞ ഏഴാം തിയതിയാണ് പ്രതികളെ ഡോക്ടറിന് മുന്നില്‍ എത്തിച്ചത്.

Read also:വാസുദേവനെ ശ്രീജിത്ത് മര്‍ദ്ദിക്കുന്നത് കണ്ടിട്ടില്ല : പോലീസിന്റെ എഫ് ഐ ആറിലെ തന്റെ സാക്ഷിമൊഴി വ്യാജം : പ്രധാന സാക്ഷി

ആരോഗ്യ പരിശോധനയ്ക്ക് ഹാജരാക്കപ്പെടുന്ന പ്രതികള്‍ എന്തെങ്കിലും പരാതി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയാണ് പതിവ്. ഇങ്ങനെയൊന്ന് രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല പരിക്കുകളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തേണ്ട ഭാഗവും ശൂന്യമാണ്. അതായത് തന്റെ മുന്നില്‍ എത്തിച്ചപ്പോള്‍ ശ്രീജിത്തിന്റെ ശരീരത്തില്‍ ഗുരുതരമായി മര്‍ദ്ദനമേറ്റതിന്റെ പാടുകളോ പരാതിയോ ഇല്ലെന്നാണ് പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത സമയത്ത് മര്‍ദ്ദിച്ചതായി അമ്മയും സഹോദരനും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രതികൂലമായിരിക്കുന്നത്. ഇതോടെ കേസ് പോലീസിന് അനുകൂലമായി വരാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button