തിരുവനന്തപുരം : ബാർ കോഴക്കേസിൽ വിജിലൻസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് കെ .പി സതീശനെ മാറ്റി. ആഭ്യന്തര സെക്രട്ടറി ഫയലിൽ ഒപ്പുവെച്ചു. ഇന്ന് വൈകിട്ടോടെ ഉത്തരവിറങ്ങും. സതീശൻ ഹാജരാകുന്നതിനെ മാണിയുടെ അഭിഭാഷകൻ എതിർത്തിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരാണ് സതീശനെ പ്രോസിക്യൂട്ടറായി നിയമിച്ചത്.
ബാര്‍കോഴക്കേസ് പരിഗണിക്കുന്ന വിജിലൻസ് കോടതിയിൽ വിജിലൻസ് അഭിഭാഷകനെ ചൊല്ലി ഇന്ന് തർക്കം നടന്നിരുന്നു. വിജിലൻസിനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടർ കെ.പി. സതീശൻ ഹാജരായതിനെ തുടർന്നാണ് തർക്കം രൂക്ഷമായത്. സതീശൻ ഹജരായതിനെ വിജിലൻസ് നിയമോപദേശകൻ എതിർത്തിർത്തിരുന്നു. സതീശനെതിരെ മാണിയുടെ അഭിഭാഷകനും രംഗത്തെത്തിയിരുന്നു.
ഇതോടെ വിഷയത്തിൽ കോടതി ഇടപെട്ടു. പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായാൽ ആകാശം ഇടിഞ്ഞു വീഴുമോ എന്ന് കോടതി ചോദിച്ചു. അഭിഭാഷകരുടെ കാര്യത്തിൽ സർക്കാരാണ് വ്യക്തത വരുത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചിരുന്നു
Post Your Comments