ബെയ്ജിങ്: മാതാപിതാക്കള്‍ മരണപ്പെട്ട് നാലു വര്‍ഷത്തിനു ശേഷം കുഞ്ഞ് ജനിച്ചു. 2013 ൽ കാറപകടത്തിൽ മരിക്കുന്നതിന് മുൻപ് മാതാപിതാക്കളുടെ അണ്ഡവും ബീജവും സംയോജിപ്പിച്ച് ഭ്രൂണമായി ശീതീകരിച്ചു സൂക്ഷിച്ചു വെച്ചതിനാലാണ് ഇത് സാധ്യമായത്. ഇരുവരും വന്ധ്യത നിവാരണ ചികിത്സക്കായി സമീപിച്ച കിഴക്കന്‍ ചൈനയിലെ നാന്‍ജിങ്ങിലെ ആശുപത്രിയിലാണ് ദ്രവാവസ്ഥയിലുള്ള നൈട്രജന്‍ നിറച്ച ടാങ്കില്‍ മൈനസ് 196 ഡിഗ്രി സെല്‍ഷ്യസിൽ ഭ്രൂണം സൂക്ഷിച്ചത്.
Read Also: യു.എ.ഇയിൽ നിർമ്മിച്ച ആദ്യ സാറ്റലൈറ്റ് അടുത്ത വർഷത്തോടെ വിക്ഷേപിക്കും
ദമ്പതികൾ മരിച്ചതോടെ അവരുടെ മാതാപിതാക്കള്‍ ഇൗ ഭ്രൂണം ഉപയോഗിക്കാനുള്ള അവകാശത്തിനായി പോരാടുകയും ഭ്രൂണം കൈമാറാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ ചൈനയില്‍ വാടക
ഗര്‍ഭധാരണം നിരോധിച്ചതോടെ ലാവോസിലെ വാടകഗര്‍ഭധാരണത്തിന് സഹായിക്കുന്ന ഏജന്‍സിയെ മാതാപിതാക്കൾ സമീപിച്ചു. ദ്രവാവസ്ഥയിലുള്ള നൈട്രജന്‍ സൂക്ഷിച്ച ബോട്ടിലുമായി യാത്രചെയ്യാന്‍ വിമാനകമ്പനികൾ അനുവദിക്കാത്തതിനെ തുടർന്ന് ഭ്രൂണമടങ്ങിയ പെട്ടിയുമായി കാര്‍ വഴിയാണ് അവര്‍ ലാവോസിലെത്തിയത്. 2017 ഡിസംബറില്‍ ടിയാന്ഷ്യന് എന്ന ആണ്‍കുഞ്ഞ് പിറന്നെങ്കിലും കുഞ്ഞിന്റെ പൗരത്വവും പിതൃത്വവും പ്രശ്നമാകുകയും നീണ്ട പോരാട്ടത്തിനൊടുവിൽ മുത്തശ്ശി മുത്തശ്ശന്മാർ തങ്ങളുടെ കൊച്ചുമകനെ സ്വന്തമാക്കുകയുമായിരുന്നു.
Post Your Comments