കോഴിക്കോട്: ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ യുവനടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗോതമ്പ് റോഡ് ചേലാംകുന്ന് കോളനിയില്‍ മനു(21)വാണ് അറസ്റ്റിലായത്. സംഭവ സമയം പ്രതി മദ്യലഹരിയിലായിരുന്നതായി പൊലീസ് പറയുന്നു. യുവനടി മുക്കം പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
തിങ്കളാഴ്ച മുക്കത്തെ പുതുതായി ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ നടിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് മുക്കം എസ്.ഐ. കെ.പി.അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു മനു അര്‍ജുനെന്ന മനുവിനെ പൊലീസ് പിടികൂടിയത്. കേരള പോലീസ് ആക്ട് പ്രകാരം കേസെടുത്ത് പ്രതിയെ വൈകുന്നേരത്തോടെ ജാമ്യം നല്കി വിട്ടയച്ചു.
Post Your Comments