ബാംഗളൂർ: ജീൻസും കുട്ടിയുടുപ്പും,കൈയില്ലാത്ത വസ്ത്രങ്ങളും ധരിച്ചെത്തുന്ന പെൺകുട്ടികളെ അമ്പലത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നത് അധികൃതർ. ബാംഗളൂർ ആർ.ആർ. നഗറിലെ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലാണ് ഇത്തരം വസ്ത്രത്രങ്ങളിൽ വരുന്നവർക്ക് വിലക്കേർപ്പെടുത്തിയത്. ക്ഷേത്രത്തിൽ പ്രവേശിക്കണമെങ്കിൽ സ്ത്രീകൾ നിർബന്ധമായും സാരി അല്ലെങ്കിൽ ഷാളോടുകൂടിയ ചുരിദാർ ധരിച്ചിരിക്കണം. അല്ലാത്തപക്ഷം ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്നതല്ല. പുരുഷന്മാർ മുണ്ട് അല്ലെങ്കിൽ പാന്റ് ധരിക്കണം.
also read:തിരുപ്പതി ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ചത് 25 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍
ക്ഷേത്ര അധികൃതരുടെ ഈ നടപടിക്കെതിരെ യുവാക്കളും യുവതികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീക്കും പുരുഷനും ഒരേ പ്രാധാന്യം നൽകുന്ന ഈ കാലത്തും ഇത്തരം നീചമായ പ്രവണതകൾ ശെരിയല്ലെന്നാണ് അവരുടെ വാദം. എന്നാൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇതെന്നും, അടുത്തിടെ പെൺകുട്ടികൾ ഇത്തരം വേഷങ്ങൾ ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് കണ്ടതോടെയാണ് ഇത്തരം ഒരു നിർദേശം മുന്നോട്ട് വെച്ചതെന്നുമാണ് അധികൃതരുടെ വിശദീകരണം.
Post Your Comments