ഖത്തർ : വെള്ളത്താല്‍ ചുറ്റപ്പെട്ട ഖത്തറിന്റെ അവശേഷിക്കുന്ന കര അതിര്‍ത്തിയില്‍ കനാല്‍ നിര്‍മിച്ച് രാജ്യത്തെ ഒറ്റപ്പെട്ട ദ്വീപാക്കി മാറ്റുന്നതിനുള്ള നിര്‍ദേശം സൗദി അറേബ്യ പരിഗണിക്കുന്നു. ഗള്‍ഫ് മേഖലയിലെ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഖത്തറുമായി നിലനില്‍ക്കുന്ന ഭിന്നത കൂടുതല്‍ വഷളാക്കുന്ന നീക്കമാണിത്.
സൂയസ് കനാല്‍ പദ്ധതി പൂര്‍ത്തിയാക്കിയ ഈജിപ്ത് കമ്പനികളാകും കനാല്‍ നിര്‍മാണത്തിന് നേതൃത്വം വഹിക്കുകയെന്ന് സൗദിയിലെ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. 200 മീറ്റര്‍ വീതിയിലും 20 മീറ്റര്‍ ആഴത്തിലും കുഴിക്കുന്ന കനാലിന് 280 കോടി റിയാലാണ് (ഏകദേശം 4,850 കോടി ഇന്ത്യന്‍ രൂപ) ചെലവുപ്രതീക്ഷിക്കുന്നത്. എന്നാല്‍, സല്‍വാ മറൈന്‍ കനാല്‍ എന്നുപേരിട്ട പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചതായി അറിവില്ല.
Read also: സൂക്ഷിക്കുക; സൗദിയില്‍ ഇത്തരം കടകളില്‍ റെയ്ഡ് ശക്തമാക്കി അധികൃതര്‍
പദ്ധതിപൂര്‍ത്തിയാകാന്‍ ഒരുവര്‍ഷമെടുക്കുമെന്നും സൗദിക്കുപുറമേ, യു.എ.ഇ.യില്‍നിന്നുള്ള നിക്ഷേപകരായിരിക്കും പദ്ധതിക്ക് സാമ്പത്തികസഹായം നല്‍കുകയെന്നും പറയുന്നു. തങ്ങളുടെ അതിര്‍ത്തിയോടുചേര്‍ന്ന കരഭാഗത്ത് കനാല്‍ നിര്‍മിച്ച് സൈനികമേഖലയായി പ്രഖ്യാപിക്കാനാണ് സൗദിയുടെ നീക്കം. ഇവിടം ആണവ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്ന കേന്ദ്രമാക്കിമാറ്റാനും സൗദിക്ക് ആലോചനയുണ്ടെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
പദ്ധതിസംബന്ധിച്ച് ഖത്തര്‍ ഭരണകൂടം പ്രതികരിച്ചിട്ടില്ല. പ്രതിസന്ധി കൈകാര്യംചെയ്യുന്നതിലും പരിഹരിക്കുന്നതിലും ഖത്തര്‍ പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ് പദ്ധതിയെന്ന് യു.എ.ഇ. വിദേശകാര്യമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.
Post Your Comments