Latest NewsNewsInternational

അയല്‍ക്കാരന്റെ നായയെ കൊന്നു : ഇറച്ചി ഭക്ഷിയ്ക്കാന്‍ നായയുടെ ഉടമസ്ഥനും ക്ഷണം

സിയോള്‍ : അയല്‍ക്കാരന്റെ ശല്യക്കാരനായ നായയെ കൊന്ന് ഇറച്ചി ഭക്ഷിക്കാനായി നായയുടെ ഉടമസ്ഥനേയും ക്ഷണിച്ചു. ദക്ഷിണ കൊറിയയിലാണ് കണ്ണില്‍ ചോരയില്ലാത്ത ഈ സംഭവം നടന്നത്. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.

ദക്ഷിണ കൊറിയയിലെ കര്‍ഷകന്റെ സമീപവാസിയുടെ നായ ഉറക്കെ കുരച്ച് ശല്യമുണ്ടാക്കിയിരുന്നു. ഇതോടെ ഈ നായയെ 62കാരനായ കര്‍ഷകന്‍ കൊല്ലുകയായിരുന്നു. നായ നിരന്തമായി കുരയ്ക്കുന്നതില്‍ രോഷം പൂണ്ടാണ് ഇയാള്‍ നായയെ കൊന്നതെന്ന് പറയുന്നു. രണ്ട് വയസുള്ള വെല്‍ഷാ കോര്‍ഗി ഇനത്തില്‍പ്പെട്ട നായയെയാണ് കല്ലെറിഞ്ഞ് കൊന്നത്.

കൊലപ്പെടുത്തിയതിനുശേഷം അതിന്റെ ഇറച്ചിയെടുത്ത് ഭക്ഷണം പാകം ചെയ്ത് നായയുടെ ഉടമസ്ഥനെയടക്കം സമീപവാസികളെ കര്‍ഷകന്‍ ഡിന്നറിന് ക്ഷണിക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button