പതിനൊന്നാം നൂറ്റാണ്ടിലെ ആന്റലൂസിയ എന്ന ബുക്കിൽ നിന്നാണ് ദുബായ് എന്ന വാക്ക് ആദ്യം ഉത്ഭവിക്കുന്നത്. ദുബായിലെ ആദ്യത്തെ വാണിജ്യ ഭൂപടം 1822 ൽ വന്നപ്പോൾ ജനസംഖ്യ ആയിരം ആളുകൾ മാത്രമായിരുന്നു. എന്നാൽ ദുബായ് എന്ന പേര് നൽകിയത് ആരാണെന്ന് ആർക്കും അറിയില്ല. സായിദ് സർവ്വകലാശാലയിൽ ബുധനാഴ്ച ആരംഭിച്ച ദുബായ് ഹിസ്റ്ററിക് ഡോക്യുമെന്റ് കോൺഫറൻസിലും ഈ ചോദ്യം ആവർത്തിച്ചിരുന്നു. എന്നാൽ ആരാണ് ഈ പേര് കണ്ടുപിടിച്ചതെന്ന് വ്യക്തമല്ല.
“ദുബായ് എന്ന് പേരു നൽകിയത് ആരാണെന്നറിയാൻ ബുദ്ധിമുട്ടായിരിക്കും. കാരണം, ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി രേഖകളുണ്ടെന്നാണ് ” യു.എ.ഇ ആർക്കിടെക്ചറൽ ഹെറിറ്റേജ് സൊസൈറ്റി ചെയർമാൻ റാഷാദ് ബുഖാഷ് പറയുന്നത്.
ജനങ്ങളുടെ വ്യത്യസ്ത വ്യാഖ്യാനങ്ങളെ ഞങ്ങൾ ആശ്രയിക്കുന്നുവെന്നും പക്ഷെ കൂടുതൽ ചരിത്രപരമായ രേഖകൾ കണ്ടെത്തേണ്ടതുണ്ട്. അതിനാൽ ഈ വെല്ലുവിളി നമ്മുടെ യുവതലമുറക്ക് മുൻപിൽഅവതരിപ്പിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
ദുബായ് എന്ന് പേര് വരുന്നതിനു മുൻപ് എന്താണ് വിളിച്ചിരുന്നത് എന്നതിനെപ്പറ്റിയും സംശയങ്ങൾ ബാക്കിയാണ്. അൽ വാസൽ എന്നാണെന്നാണ് ഒരു കൂട്ടർ പറയുന്നത്. എന്നാൽ അൽ വാസൽ ദുബായിയിൽ ഒരു ഒരു സ്ഥലം മാത്രമാണെന്നും പറയപ്പെടുന്നു.
read also: ഏകദേശം 1.75 കോടി വിലവരുന്ന ഏറ്റവും വേഗതയേറിയ ആംബുലൻസ് ഇനി ദുബായ്ക്ക് സ്വന്തം
Post Your Comments