KeralaLatest NewsNews

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കൊടുംവേനലില്‍ ചുട്ടുപൊള്ളുന്ന കേരളീയര്‍ക്ക് ആശ്വാസവാര്‍ത്ത. ഈ മാസം 14 മുതല്‍ വേനല്‍ മഴ ശക്തമാകും എന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇപ്പോള്‍ ഒറ്റപ്പെട്ട നിലയില്‍ വേനല്‍മഴ ലഭിക്കുന്നുണ്ട്. ഏതാനം ദിവസം കൂടി സംസ്ഥാനത്ത് പരക്കെ ഇടിവെട്ടി മഴ പെയ്യും. കാറ്റിന്റെ ഗതി വേഗം മഴയ്ക്കു കൂടുതല്‍ അനുകൂലമായി മാറിക്കൊണ്ടിരിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.

വേനല്‍മഴയ്ക്കു കാരണം  ന്യൂനമര്‍ദ്ദ പാത്തിയാണ്. പ്രതീക്ഷിച്ചതു പോലെ മഴ പെയ്താല്‍ വരള്‍ച്ച ഭീഷണി ഒഴിയും. മഴ ശക്തമാകുന്നതോടെ പൊള്ളുന്ന ചൂടിനും ശമനമുണ്ടാകും. മാര്‍ച്ച് ഒന്നു മുതല്‍ കേരളത്തില്‍ 17 ശതമാനം അധിക വേനല്‍ മഴ ലഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ വളരെ ഉയര്‍ന്ന നിലയിലാണു താപനില.

shortlink

Related Articles

Post Your Comments

Related Articles


Back to top button