Latest NewsKeralaNews

വ്യാജ ഇന്‍ഷുറന്‍സ് ചമച്ച് ലക്ഷങ്ങള്‍ കൈക്കലാക്കിയ യുവതി പിടിയിൽ

കണ്ണൂർ : വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റുകൾ ചമച്ചും ഇന്‍ഷുറന്‍സ് കമ്പനിയെ വഞ്ചിച്ചും ലക്ഷങ്ങൾ കൈക്കലാക്കിയ യുവതി പിടിയിൽ. കണ്ണൂരിലെ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ബ്രാഞ്ചിലെ ജീവനക്കാരി എളയാവൂര്‍ സൗത്തിലെ ഒട്ടുംചാലില്‍ ഷീബ ബാബുവിനെ(37)യാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തത്. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയിലെ സീനിയര്‍ മാനേജര്‍ സജീവിന്റെ പരാതിയെത്തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.

ഇരിട്ടി വള്ളിത്തോട് സ്വദേശി ഷെഫീഖിന്റെ കെ.എല്‍. 13 സെഡ് 0735 എന്ന നമ്പര്‍ കാറിന്റെ ഇന്‍ഷുറന്‍സ് അടയ്ക്കാനായി ഇരിട്ടിയിലെ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ശാഖയിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. 2017-18 കാലയളവില്‍ ഇന്‍ഷുറന്‍സ് തുക അടച്ചിട്ടില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. എന്നാല്‍ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി കണ്ണൂര്‍ ബ്രാഞ്ചിലെ ജീവനക്കാരിയായ ഷീബയുടെ പക്കല്‍ 15,260 രൂപ അടച്ചതായി ജീവനക്കാരോട് ഷെഫീഖ് വെളിപ്പെടുത്തി. തുടര്‍ന്ന് ഇന്‍ഷുറന്‍സ് പേപ്പര്‍ കണ്ടപ്പോഴാണ് വ്യാജ വാഹന ഇന്‍ഷുറന്‍സ് തട്ടിപ്പ് വിവരം പുറത്തായത്.

Read also: മാധ്യങ്ങള്‍ക്കെതിരെ നിയമ നടപടികളുമായി കേംബ്രിഡ്ജ് അനലിറ്റിക്ക 

കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി ഉപഭോക്താക്കളുടെ തുക അടയ്ക്കാതെ തട്ടിപ്പ് നടത്തിവരികയായിരുന്നു ഇവര്‍. വാഹന ഉടമകളില്‍നിന്ന് പണം കൈപ്പറ്റിയശേഷം ഇന്‍ഷുറന്‍സ് കമ്പനിയുടെ സൈറ്റില്‍ പോയി കമ്പനി അക്കൗണ്ട് ഓപ്പണ്‍ ചെയ്യും. തുടര്‍ന്ന് ഉപഭോക്താക്കളുടെ പേരും മറ്റു വിവരങ്ങളുമെല്ലാം ഇന്റര്‍നെറ്റില്‍നിന്ന് ശേഖരിക്കും. ഇത് സബ്മിറ്റ് ചെയ്യാതെ സേവ് ചെയ്യും. പിന്നീട് ഇതിന്റെ ഫോട്ടോകോപ്പിയെടുത്ത് അതില്‍ കോര്‍ട്ട് ഫീ സ്റ്റാമ്പൊട്ടിച്ച് ഇന്‍ഷുറന്‍സ് പേപ്പര്‍ നല്‍കും. ഷിയ ബസ് ഉടമ തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ഷിയാബ് ഇബ്രാഹിമിന്റെ ബി.എം.ഡബ്ല്യു. കാറിന്റെ ഇന്‍ഷുറന്‍സ് തുകയായ 46,000 രൂപയും ഷീബ തട്ടിയെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button