KeralaLatest NewsNews

എല്ലാ ദിവസവും സെക്‌സില്‍ ഏര്‍പ്പെടുന്നതുകൊണ്ടുള്ള 12 അത്ഭുതങ്ങള്‍ ഇവയാണ്

ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വളരെ നല്ലതാണെന്ന് വ്യക്തമാക്കി പുതിയ പഠന റിപ്പോര്‍ട്ടുകള്‍. ദിവസവും സെക്‌സിലേര്‍പ്പെടുന്നത് വഴി സമ്മര്‍ദ്ദം കുറഞ്ഞതും ആരോഗ്യകരവുമായ ഒരു ജീവിതം സാധ്യമാകും. ദിവസവും സെക്‌സിലേര്‍പ്പെടുന്നതുകൊണ്ട് പ്രധാനമായും പന്ത്രണ്ട് ഗുണങ്ങളാണുള്ളത്.

1. സമ്മര്‍ദ്ദം അകറ്റുന്നു
എന്‍ഡോര്‍ഫിന്‍, ഡോപാമൈന്‍ എന്നീ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നത് വഴി സെക്‌സ് മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ സഹായിക്കും. ഇവ ഫീല്‍ ഗുഡ് ഹോര്‍മോണുകള്‍ എന്നാണ് അറിയപ്പെടുന്നത്.

2. വ്യായാമവും സെക്‌സും
സെക്‌സിലേര്‍പ്പെടുന്നത് കഠിനമായ വ്യായാമങ്ങള്‍ക്കും എക്‌സര്‍സസൈസുകള്‍ക്കും പകരമാകും. ആഴ്ചയില്‍ 3 തവണ 15 മിനുട്ടെങ്കിലും സെക്‌സിലേര്‍പ്പെടുന്നത് വര്‍ഷം 75 മൈല്‍ ജോഗ്ഗിങ്ങ് നടത്തുന്നതിന് സമാനമാണ്.

3. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
സെക്‌സിനും, ആലിംഗനത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയസംബന്ധമായ തകരാറുകള്‍ക്കുള്ള സാധ്യത കുറയ്ക്കാനും കഴിവുണ്ട്.

4. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
കൂടുതല്‍ തവണ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വഴി ഇമ്യൂണോഗ്ലോബിന്‍ എ കൂടുതലായി നിങ്ങളുടെ ശരീരത്തിലുണ്ടാകും. ഈ ആന്റിജന്‍ നിങ്ങളുടെ രോഗപ്രതിരോധശേഷി കുറയ്ക്കുന്ന രോഗാണുക്കളേയും മറ്റ് അണുബാധകളെയും അകറ്റുകയും ചെയ്യും.

5. യൗവ്വനം നിലനിര്‍ത്തുന്നു
സെക്‌സ് മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങളെക്കുറിച്ച് നടത്തിയ ഒരു പഠനത്തില്‍ ഒരു ആഴ്ചയില്‍ 3 തവണ വീതം സെക്‌സിലേര്‍പ്പെടുന്നത് 10 വര്‍ഷം പ്രായക്കുറവ് തോന്നിപ്പിക്കാന്‍ സഹായിക്കും എന്നാണ് കണ്ടെത്തിയത്.

6. ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു
സെക്‌സ് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ഹൃദയത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. സെക്‌സ് വഴി ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത 45% വരെ കുറയ്ക്കാനാവും.

7. വേദന സംഹാരി
പതിവായി സെക്‌സിലേര്‍പ്പെടുന്ന ആര്‍ത്രൈറ്റിസ് രോഗികള്‍ക്ക് അല്ലാത്തവരേക്കാള്‍ വേദന കുറവായേ അനുഭവപ്പെടുന്നുള്ളൂ എന്ന് ഫിലാഡെല്‍ഫിയയിലെ ആര്‍ത്രൈറ്റിസ് സ്‌പെഷ്യലിസ്റ്റായ ഡോ. ജോര്‍ജ്ജ് ഇ. എല്‍റിച്ച് ഒരു പഠനത്തില്‍ കണ്ടെത്തി.

8. ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നു
പതിവായി സ്ഖലനമുണ്ടാകുന്നത് പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കും എന്ന് നിങ്ങള്‍ക്ക് അറിയാമോ? ആസ്‌ട്രേലിയയില്‍ നടന്ന ഒരു പഠനം അനുസരിച്ച് മാസത്തില്‍ 21 തവണ സ്ഖലനം നടന്ന ആള്‍ക്ക് പില്‍ക്കാലത്ത് പ്രോസ്റ്റേറ്റ് ക്യാന്‍സറുണ്ടാകാനുള്ള സാധ്യത കുറവാണ്എന്നാണ് കാണിക്കുന്നത്.

9. നല്ല ഉറക്കം
വ്യായാമങ്ങള്‍ പോലെ തന്നെ സെക്‌സും ഹൃദയമിടിപ്പ് ഉയര്‍ത്തുകയും ശരീരത്തിന് റിലാക്‌സേഷന്‍ നല്‍കുകയും ചെയ്യും. ഇത് ഇന്‍സോമ്‌നിയ അനുഭവപ്പെടുന്നവര്‍ക്ക് ഫലപ്രദമാണ്.

10. ക്രമമുള്ള ആര്‍ത്തവം
സെക്‌സ് ശരീരത്തിലെ ഹോര്‍മോണുകളെ നിയന്ത്രിക്കുകയും ആര്‍ത്തവം ക്രമമാക്കുകയും ചെയ്യും. മുമ്പ് പറഞ്ഞത് പോലെ സെക്‌സ് മാനസിക സമ്മര്‍ദ്ദം അകറ്റാനുള്ള നല്ലൊരു മാര്‍ഗ്ഗമാണ്. ആര്‍ത്തവം മുടങ്ങുന്നതിനുള്ള ഒരു പ്രധാന കാരണമാണ് മാനസികസമ്മര്‍ദ്ദം.

11. ഉദ്ധാരണ തകരാറുകള്‍ ഉണ്ടാകുന്നില്ല
നാല്‍പ്പത് വയസിന് മുകളിലുള്ള പകുതിയോളം ആളുകളും ഏതെങ്കിലും തരത്തിലുള്ള ഉദ്ധാരണ വൈഷമ്യം നേരിടുന്നവരാണ്. ഇതിനുള്ള ഏറ്റവും മികച്ച പ്രതിവിധി സെക്‌സാണ്. ഉദ്ധാരണം നേടുന്നത് വഴി നല്ല രക്തപ്രവാഹം ഉണ്ടാകുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യും.

12. ആയുസ്സ് വര്‍ദ്ധിക്കുന്നു
സമ്മര്‍ദ്ദം കുറവ്, ആരോഗ്യമുള്ള ഹൃദയം, മെച്ചപ്പെട്ട ഓക്‌സിജന്‍ സര്‍ക്കുലേഷന്‍ എന്നിവയും സെക്‌സിന്റെ മറ്റെല്ലാ ഗുണങ്ങളും നിങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button