സ്ത്രീയും പുരുഷനും തമ്മിലുള്ള തീവ്രമായ പ്രണയത്തിന്റെ പവിത്രമായ ഒത്തുചേരലാണ് ലൈംഗികത. അത് വെറു ചടങ്ങ് എന്നതിനപ്പുറം പങ്കാളിക്ക് വിശ്വാസവും സ്നേഹവും ഉട്ടിയുറപ്പിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പരസ്പര ബന്ധത്തിന്റെ ആഴം കൂട്ടുന്നതും ദാമ്പത്യ ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുന്നതിനും ലൈംഗികതയ്ക്ക് വലിയ സ്ഥാനമുണ്ട്.
എപ്പോഴാണ് പങ്കാളികള്‍ക്ക് സെക്സ് ചെയ്യാന്‍ താല്‍പ്പര്യമുണ്ടാവുക എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ലൈംഗികമായി ബന്ധപ്പെടണമെന്ന് പങ്കാളികളുടെ മനസ് ആഗ്രഹിക്കുമ്പോള്‍ അവരുടെ ശരീരവും അത് പ്രകടിപ്പിച്ച് തുടങ്ങും. ശരീരം നല്കുന്ന ഇത്തരം സൂചനകളിലൂടെ പങ്കാളികളുടെ ലൈംഗിക താല്‍പ്പര്യങ്ങളെ കുറിച്ച് നമുക്ക് മനസിലാക്കാം.
ലൈംഗികത ഇഷ്ടമല്ലാത്ത ഒരു സ്ത്രീയെ സമീപിച്ചാല്‍ അവളില്‍ നിന്നും മോശമായ പ്രതികരണം ഉണ്ടായേക്കും എന്ന ഭയം തന്നെയാണ് പലപ്പോഴും ഈ പിന്മാറാലിന് പിന്നിലെ കാരണം. എന്നാല്‍ സ്ത്രീ ലൈംഗിക ബന്ധത്തിന് തയ്യാറാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ ഒരു പുരുഷന് സഹായകമാവുന്ന പലവഴികളും നിലവില്‍ ഉണ്ട്.
സ്ത്രീകള്‍ക്ക് ലൈംഗിക താല്പര്യം ഉണ്ടാകുന്ന സമയത്ത് അവരുടെ ശരീരത്തില്‍ ചില ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടും. ഇത് സ്ത്രീകളുടെ ശരീരത്തിന് ഒരു പ്രത്യേക സുഗന്ധം നല്‍കുകയും ചെയ്യും. ഈ ഗന്ധം തിരിച്ചറിയാന്‍ സാധിക്കുന്ന പുരുഷന് സ്ത്രീ ലൈംഗിക ബന്ധത്തിന് തയ്യാറാണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും.
കൂടാതെ ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീ ശരീരത്തിന്റെ ചൂട് വര്‍ധിക്കുന്നതായും പഠനങ്ങള്‍ പറയുന്നു. സ്ത്രീയെ സ്പര്‍ശിക്കുന്ന പുരുഷന് ഇത് പെട്ടെന്ന് മനസിലാക്കാന്‍ സാധിക്കും. സ്ത്രീ ശരീരം ലൈംഗിക ബന്ധത്തിന് തയ്യാറാണെങ്കില്‍ യോനീ സ്രവം സംഭവിക്കുന്നതും ഒരു സൂചനയാണ്. ലൈംഗികതയ്ക്കായി സ്ത്രീ ശരീരം ഒരുങ്ങുന്നതിന്റെ ലക്ഷണം ആണ് ഇത്.
കൂടാതെ ലൈംഗിക ബന്ധത്തിന് തയാറാണെങ്കില്‍ സ്ത്രീകള്‍ കൂടുതല്‍ മധുരമായി സംസാരിക്കും എന്നും ചില പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അവരുടെ ശബ്ദത്തിലെയും സംസാരത്തിലെയും വ്യത്യാസവും അപ്പോള്‍ തിരിച്ചറിയുവാന്‍ സാധിക്കും. ചില സ്ത്രീകള്‍ നാവുകൊണ്ടും ലൈംഗിക ബന്ധത്തിന് തയ്യാറാണെന്ന് അറിയിക്കുന്ന ചില അടയാളങ്ങള്‍ കാണിക്കാറുണ്ട്. നാവ് കൊണ്ട് ചുണ്ടില്‍ കടിക്കുക, നാവ് നനയ്ക്കുക എന്നിവ അതില്‍ പ്രധാനമാണ്.
കൂടാതെ ശരീര ചേഷ്ടകള്‍ അതായത് നോട്ടം, സ്പര്‍ശനം, തുടങ്ങിയവ കൊണ്ടുതന്നെ ഒരു പുരുഷന് തന്റെ പങ്കാളി ലൈംഗിക ബന്ധത്തിന് തയ്യാറാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും.
Post Your Comments