അല്‍ജിയേഴ്സ്: അൽജീരിയയിൽ സൈനിക വിമാനം തകർന്ന് മരിച്ചവരുടെ എണ്ണം 181 ആയി.ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. മരിച്ചവരെല്ലാം സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണെന്നാണ് വിവരം. അപകടസ്ഥലത്തുനിന്ന് പുക ഉയരുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
also read: വിമാനാപകടം: സെല്‍ഫ് ഇജക്ടബില്‍ ബ്ലാക്ക് ബോക്സ് വികസിപ്പിച്ച് ഇന്ത്യ
അൽജീരിയൻ തലസ്ഥാനമായ അൽജിയേഴ്സിലെ ബൗഫാരിക് സൈനിക വിമാനത്താവളത്തിനു സമീപമാണ് സംഭവം. അൽജീരിയൻ വ്യോമസേനയുടെ താവളമാണിത്. ഇവിടെനിന്നും പറന്നുയർന്ന ഉടനെ വിമാനം സമീപത്തെ കൃഷിയിടത്തിൽ തകർന്നുവീഴുകയായിരുന്നെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് അൽജീരിയൻ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. അൽജീരിയൻ സൈനിക മേധാവി സംഭവസ്ഥലം സന്ദർശിച്ചു.
Footage from the scene of military plane crash in Algeria, with reports saying at least 100 people may have died https://t.co/ByDhcsknvu pic.twitter.com/DIeNt1SD8s
— BBC News (World) (@BBCWorld) April 11, 2018
Post Your Comments