Latest NewsNewsIndia

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 20കാരിക്ക് നേരെ ആസിഡ് ആക്രമണം

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 20കാരിക്ക് നേരെ ആസിഡ് ആക്രമണം. പെണ്‍കുട്ടിയെ പ്രണയിച്ചിരുന്ന യുവാവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഡല്‍ഹിയിലെ ജഹാന്‍ഗിര്‍പുരിയിലാണ് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 20കാരിക്ക് നേരെയാണ് അജ്ഞാതന്റെ ആക്രമണമുണ്ടായത്.

കാമുകനാകാം ആക്രമണത്തിന്റെ പിന്നിലെന്ന് പോലീസ് സംശയിക്കുമ്പോഴും അത്തരത്തില്‍ ആരെങ്കിലും പ്രണയം പറഞ്ഞ് പുറകെ നടക്കുന്നതായി പെണ്‍കുട്ടി പറഞ്ഞിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. അമ്മയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതായി പൊലീസില്‍ പരാതി നല്‍കിയത്. സുഹൃത്തുമൊന്നിച്ച് ട്യൂഷന്‍ ക്ലാസില്‍ നിന്ന് മടങ്ങി വരുന്നതിനിടെയാണ് സംഭവം. പുറകെ നിന്ന് പ്രതി പെണ്‍കുട്ടിയുടെ പേര് വിളിക്കുകയായിരുന്നു.

തുടര്‍ന്ന് തിരിഞ്ഞുനോക്കിയ പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് മുഖത്ത് വീഴാതെ പെണ്‍കുട്ടി മാറിക്കളഞ്ഞു. എന്നാല്‍ കൈയിലും നെഞ്ചിലുമായി ആസിഡ് വീഴുകയായിരുന്നു.. ഇതുകണ്ട പെണ്‍കുട്ടിയുടെ സുഹൃത്ത് അലറിക്കരഞ്ഞതോടെ നാട്ടുകാര്‍ ഓടിക്കൂടി. ബാബു ജഗ്ജീവന്‍ റാം ആശുപത്രിയിലാണ് പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button