ക്വീന്‍സ്‌ലാൻഡ്: 8 അത്‌ലറ്റുകളെ കാണാനില്ല. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനെത്തിയ കാമറൂണ്‍ അത്‌ലറ്റുകളെയാണ് കാണാതായത്. സംഘത്തിൽ 24 പേരുണ്ടായിരുന്നു, ഇവരിൽ നിന്ന് അഞ്ച് ബോക്‌സര്‍മാരേയും മൂന്ന് വെയിറ്റ് ലിഫ്‌റ്റേഴ്‌സിനെയുമാണ് കാണാതായിരിക്കുന്നതെന്ന് ടീം അറിയിച്ചു. മൂന്ന് ദിവസങ്ങളിലായി കുറച്ചു പേരെ വീതമാണ് കാണാതായത്. മൂന്ന് പേരെ ഏപ്രില്‍ 8നാണ് കാണാതായത്. തൊട്ടടുത്ത ദിവസം രണ്ടുപേരും ബാക്കിയുള്ളവര്‍ ഏപ്രില്‍ 10നുമാണ് കാണാതായത്. എട്ട് പേരില്‍ രണ്ട് പേര്‍ മല്‍സരത്തില്‍ പങ്കെടുക്കാതെയാണ് പോയത്.
read also: കോളജ് വിദ്യാര്‍ഥിനിയെ നാലു ദിവസമായി കാണാനില്ലെന്ന പരാതി: കണ്ടുപിടിക്കാനാവാതെ പോലീസ്
ടീം ഉപസ്ഥാനപതി സൈമണ്‍ മലമ്പെ പോയവര്‍ തിരിച്ചുവരുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞു. ടീം അധികൃതര്‍ ഓസ്‌ട്രേലിയന്‍ പൊലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്. അത്‌ലറ്റുകള്‍ രാത്രി മറ്റുളളവര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് പോയത്. അത്‌ലറ്റുകളുടെ വിസ കാലാവധി മെയ് 15നാണ് കഴിയുക. ഒരുമാസം കൂടി ഇവര്‍ക്ക് നിയമപരമായി ഇവിടെ തുടരാന്‍ കഴിയും.
ക്വീന്‍സ്‌ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 71 രാജ്യങ്ങളില്‍ നിന്നായി 4,500 അത്‌ലറ്റുകളാണ് പങ്കെടുക്കുന്നത്. ഏപ്രില്‍ 15ന് ഗെയിംസ് സമാപിക്കും.
Post Your Comments