സഹോദരന്റെ 15 മാസം പ്രായമുള്ള കുഞ്ഞിനെ സഹോദരി കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം മൃതദേഹം സിമന്റ് ചാക്കിനുള്ളിലാക്കി ഉപേക്ഷിക്കുകയും ചെയ്തു. സ്വത്ത് തര്‍ക്കമാണ് ഈ കൊടും ക്രൂരതയ്ക്ക് സ്ത്രീയെ പ്രേരിപ്പിച്ചത്. ബിന്‍ജോറിലാണ് സംഭവം.
സംഭവത്തില്‍ കുഞ്ഞിന്റെ ആന്റി ഫര്‍ഹാനയെയും മൂന്ന് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ അഞ്ചിനാണ് സംഭവം ഉണ്ടായത്. കുഞ്ഞിന്റെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം സിമന്റ് ചാക്കിലാക്കി കുഞ്ഞെത എന്ന വില്ലേജില്‍ ഉപേക്ഷിക്കുകയായിരുന്നു.
മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറത്തായത്. നാല് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments