![sreejith murder wife statement](/wp-content/uploads/2018/04/sreejith.jpg)
വാരാപ്പുഴ: ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ് വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്ത്. ശ്രീജിത്തിനെ പ്രതിയാക്കിയത് ആളുമാറിയാണെന്ന് വിനീഷ് പറയുന്നു. മരിച്ച ശ്രീജിത്തിനെതിരെ പരാതിപ്പെട്ടിട്ടില്ല. മറ്റൊരു ശ്രീജിത്താണ് പ്രതിയെന്നും വിനീഷ് പറഞ്ഞു.
അതേസമയം ചെറുകുടലിനേറ്റ ചവിട്ട് മൂലമാണ് വരാപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മരിച്ചതെന്ന് ചികിത്സാ രേഖ. അടിവയറ്റില്‍ കടുത്ത ആഘാതമേറ്റിരുന്നു. ഇത് ആരോഗ്യനില വഷളാക്കിയെന്നും രേഖകള്‍ പറയുന്നു. ചെറുകുടലില്‍ നീളത്തില്‍ മുറിവുണ്ടായിരുന്നു.
പൊലീസ് മര്‍ദ്ദനത്തില്‍ ശ്രീജിത്തിന്റെ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായ സാഹചര്യത്തിലാണ് ശനിയാഴ്ച ആശുപത്രിയില്‍ എത്തിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീജിത്ത് മരിക്കുകയായിരുന്നു എന്നാണ് എറണാകുളത്തെ ആശുപത്രിയിലെ ചികിത്സാ രേഖകള്‍ വ്യക്തമാക്കുന്നത്.
Post Your Comments