KeralaLatest NewsNews

റേഡിയോ ജോക്കിയുടെ കൊലപാതം; മുഖ്യപ്രതി കേരളത്തില്‍ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്

തിരുവനന്തപുരം: കിളിമാനൂരിലെ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകക്കേസില്‍ മുഖ്യപ്രതി അലിഭായ് ഇന്ന് കേരളത്തിലെത്തും. ഖത്തറിലുള്ള പ്രതിയുടെ വിസ കാലാവധി റദ്ദാക്കണമെന്ന് സ്പോണ്‍സറോട് ആവശ്യപ്പെട്ടിരുന്നു.വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. അതേസമയം രാജേഷിന്റെ വധത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. ഓച്ചിറ സ്വദേശി യാസിര്‍ അബൂബക്കറിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ക്വട്ടേഷന്‍ സംഘാംഗങ്ങളായ അലിഭായി, അപ്പുണ്ണി എന്നിവരെ ബെംഗളൂരുവില്‍ എത്തിച്ച് രക്ഷപെടാന്‍ വഴിയൊരുക്കിയത് യാസിര്‍ ആണ്.

പ്രതികള്‍ എത്തിയ കാര്‍ അടൂരിലെത്തിച്ച് ഉപേക്ഷിച്ചതും ക്വട്ടേഷന്‍ സംഘത്തിന് പണമിടപാട് നടത്താനുള്ള എ.ടി.എം കാര്‍ഡ് എടുത്തുനല്‍കിയതും എന്‍ജിനീയറായ യാസിര്‍ ആണെന്ന് പൊലീസ് പറയുന്നു. ക്വട്ടേഷന്‍ സംഘം കേരളത്തില്‍ എത്തിയതുമുതലുള്ള ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും പൊലീസ് കണ്ടെത്തി. കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. കൊല്ലം സ്വദേശി അപ്പുണ്ണിയെ പ്രതികള്‍ക്ക് താമസസൗകര്യമൊരുക്കിയതിന് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

കിളിമാനൂര്‍(തിരുവനന്തപുരം) മടവൂര്‍ സ്വദേശി മുന്‍ റേഡിയോ ജോക്കി രാജേഷിനെ ക്വട്ടേഷന്‍ വാങ്ങി വധിക്കാനെത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍. കരുനാഗപ്പള്ളി സ്വദേശി ഷന്‍സീറിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ക്വട്ടേഷന്‍ സംഘത്തിന് ആയുധങ്ങള്‍ എത്തിച്ചു നല്‍കിയ കുണ്ടറ ചെറുമൂട് എല്‍എസ് നിലയത്തില്‍ സ്ഫടികം എന്നുവിളിക്കുന്ന എസ്.സ്വാതി സന്തോഷി(23)ന്റെ അറസ്റ്റും രേഖപ്പെടുത്തി.

ഇതോടെ, കേസില്‍ ഇതുവരെ അഞ്ചുപേര്‍ അറസ്റ്റിലായി. രാജേഷിന്റെ ഖത്തറിലെ സുഹൃത്ത് നൃത്താധ്യാപികയുടെ ഭര്‍ത്താവായിരുന്ന ഖത്തറിലെ വ്യവസായിയാണു ക്വട്ടേഷന്‍ നല്‍കിയെന്നതിനു വ്യക്തമായ തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന അധ്യാപിക രാജേഷുമായി അടുത്തതും ഭാര്യ മാറിത്താമസിച്ചതോടെ ബിസിനസ് തകര്‍ന്നതും രാജേഷിനെ ഇല്ലാതാക്കാനുള്ള കാരണമായെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു.

രാജേഷിനെ കൊലപ്പെടുത്തിയത് അലിഭായിയുടെ നേതൃത്വത്തില്‍തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. കൊല നടത്താന്‍ വേണ്ടി മാത്രം കേരളത്തിലെത്തിയ അലിഭായി രാജേഷിനെ കൊന്ന ശേഷം കാര്‍ മാര്‍ഗം ബംഗളൂരുവിലേക്ക് കടന്ന് അവിടെനിന്ന് നേപ്പാള്‍ വഴി വിദേശത്തേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഖത്തറിലുള്ള അലിഭായിയെ കേരളത്തിലെത്തിക്കാന്‍ പൊലീസ് ശ്രമം നടത്തിവരുകയായിരുന്നു.

വിദേശത്തുനിന്നുള്ള ക്വട്ടേഷനാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. രാജേഷിന്റെ വിദേശത്തുള്ള വനിതാ സുഹൃത്തിന്റെ മുന്‍ഭര്‍ത്താവിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്തായിരുന്നു അലിഭായി കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വിദേശത്തുള്ള വനിതക്കും അവരുടെ മുന്‍ഭര്‍ത്താവിനും ഗള്‍ഫില്‍ സഞ്ചാര വിലക്കുണ്ട്. അതിനാല്‍ അവരെ നേരിട്ട് കണ്ട് മൊഴിയെടുക്കാന്‍ പൊലീസ് ഗള്‍ഫിലേക്ക് പോകാനും ഒരുങ്ങുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button