Latest NewsLife Style

രാത്രിയിൽ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

രാത്രിയില്‍ വാഹനമോടിക്കുമ്പോള്‍ ഇരുട്ട് ഉൾപ്പെടെ പല കാര്യങ്ങൾ വെല്ലുവിളിയാകാറുണ്ട്. അത് കൊണ്ട് തന്നെ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. അപകടത്തിലേക്കുള്ള എളുപ്പമാര്‍ഗ്ഗമാണ് വേഗത. ട്രാഫിക് കുറവായതിനാല്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനമെത്താമെന്ന മിഥ്യാധാരണയാണ് എല്ലാവര്‍ക്കുമുള്ളത്. എന്നാല്‍ രാത്രിയില്‍ വേഗത കൂട്ടുകയല്ല, മറിച്ച് ശ്രദ്ധിയോടെ വണ്ടിയോടിക്കുകയാണ് വേണ്ടത്.

Read Also: വിശപ്പകറ്റാന്‍ കൈകോര്‍ക്കാം, പുതിയ ആശയവുമായി കൊച്ചിന്‍ ഫുഡിസ്

എതിരെ വരുന്ന വാഹനങ്ങളില്‍നിന്നുള്ള വെളിച്ചം കണ്ണിലേക്കടിച്ചു കയറുന്നത് ഡ്രൈവറില്‍ അസ്വസ്ഥതയുണ്ടാക്കും.വളവുകളിലും മറ്റും ഹോണ്‍മുഴക്കുന്നതിനു പകരം ഹെഡ്‌ലൈറ്റുകള്‍ ഡിം ചെയ്തുപയോഗിച്ചാല്‍ എതിരെ വരുന്നവര്‍ക്കും അത് മുന്നറിയിപ്പു നല്‍കും. മാത്രവുമല്ല, ഊടുവഴികളിലൂടെയുംമറ്റും പോകുന്നതിന് പകരം നേര്‍വഴിയിലൂടെ മാത്രം സഞ്ചരിക്കാനും ശ്രദ്ധിക്കുക.
ആഴ്ചയിലൊരിക്കലെങ്കിലും എല്ലാ ലൈറ്റുകളും, വിന്‍ഡോയും വൃത്തിയാക്കണം.

രാത്രിയാത്ര ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ കണ്ണുകള്‍ക്ക് ആയാസമുണ്ടാകാതെ വേണം സഞ്ചരിക്കാന്‍. വിന്‍ഡോ അടയ്ക്കാതെ ഡ്രൈവ് ചെയ്യുമ്പോള്‍മാത്രം കൂളിംഗ് ഗ്ലാസ് ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. ഉറക്കം വരികയാണെങ്കില്‍ ഉടന്‍ വാഹനം പാര്‍ക്ക് ചെയ്ത് അല്‍പനേരം വിശ്രമിച്ചശേഷം മാത്രം യാത്ര തുടരുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button