കോന്നി: യുവാവ് പെട്രോളൊഴിച്ചു കത്തിച്ച ഭാര്യയുടേയും മകന്റെയും നില ഗുരുതരാവസ്ഥയില്‍. ഇന്നലെ രാത്രി ഏഴിനായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുടുംബ കലഹത്തെത്തുടര്‍ന്ന് വകയാര്‍ കൊല്ലന്‍പടി ഗോകുലത്തില്‍ രതീഷ് ഭാര്യ രമ്യ(26), മകന്‍ അഭിജിത്ത് എന്നിവരുടെ ദേഹത്ത് പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എണ്‍പതു ശതമാനത്തോളം പൊള്ളലേറ്റ രമ്യയെയും സാരമായി പരുക്കേറ്റ അഭിജിത്തിനെയും നാട്ടുകാര്‍ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കൊക്കാത്തോട് സ്വദേശിയായ രതീഷും കുടുംബവും കൊല്ലന്‍പടിയില്‍ വാടകയ്ക്കു താമസിച്ചുവരികയാണ്.
ബഹളം കേട്ട് ഓടിവന്ന സമീപവാസികള്‍ തുണി കൊണ്ട് പൊതിഞ്ഞാണ് ഇരുവരുടെയും ശരീരത്തിലെ തീയണച്ചത്.
രതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രമ്യ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മകനെ കുട്ടികളുടെ ആശുപത്രിയിലേക്കു മാറ്റി. അതേസമയം അമ്മാവനെ വെട്ടിപ്പരുക്കേല്‍പ്പിച്ചെന്നു കഴിഞ്ഞയാഴ്ച രതീഷിനെതിരേ പരാതിവന്നിരുന്നെന്നു പോലീസ് പറഞ്ഞു. കുടുംബാംഗങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തി അന്ന് കേസ് ഒഴിവാക്കുകയായിരുന്നു. സംഉഭവത്തില്‍ ാേപലീസ് കേസെടുത്തു.
Post Your Comments