Latest NewsKeralaNews

സ്വന്തം മക്കളെ രണ്ട് വര്‍ഷമായി ലൈംഗിക പീഡനത്തിനിരയാക്കിയ പ്രമുഖ ഫാഷന്‍ ഡിസൈനര്‍ അറസ്റ്റില്‍

42കാരനായ ഫാഷന്‍ ഡിസൈനര്‍ അറസ്റ്റില്‍. സ്വന്തം പെണ്‍മക്കളെ രണ്ട് വര്‍ഷം തുടര്‍ച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ പതിനേഴ് വയസും പതിമൂന്ന് വയസും പ്രായമുള്ള മക്കളെയാണ് ലൈംഗികമായി ദുരുപയോഗം ചെയ്തത്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് മൂത്തമകള്‍. അച്ഛന്റെ ക്രൂരപീഡനം എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വീട്ടില്‍ നിന്നും പുറത്താക്കുമെന്നും പഠനചെലവ് വഹിക്കില്ലെന്നും ഭീഷണിപ്പെടുത്തിയതായി മൂത്തമകള്‍ പറയുന്നു.

read also: ചെറുപ്പം മുതല്‍ പിതാവിന്റെ ലൈംഗിക പീഡനം; വിവാഹശേഷം ഭര്‍ത്താവിന്റെ പീഡനം-മരിക്കാന്‍ കഴുത്തില്‍ കുരുക്കിട്ട് നിന്ന യുവതിയുടെ ജീവിതം ഒരു ഫോണ്‍ വിളിയില്‍ മാറി മറിഞ്ഞപ്പോള്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടി നടന്ന സംഭവങ്ങളെക്കുറിച്ച് അമ്മയോട് തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തായത്. ഇരുവരും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയതോടെ അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അയാളെ ഏപ്രില്‍ 13വരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button