ലക്‌നൗ: ഉന്നാവോ ബലാല്‍സംഗ കേസിലെ പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് യുപി ബിജെപി എംഎല്‍എയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുല്‍ദീപ് സിങ് സെന്‍ഗാര്‍ എംഎല്‍എയുടെ സഹോദരന്‍ അതുല്‍ സിങ് സെന്‍ഗാറാണ് അറസ്റ്റിലായത്.
18 കാരിയായ പെണ്‍കുട്ടിയെ എംഎല്‍എ പീഡിപ്പിച്ചെന്നാരോപിച്ച് ഇവര്‍ കുടുംബത്തോടൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‌റെ വസതിയ്ക്ക് മുന്‍പില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പപ്പു സിങിനെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് ഇദ്ദേഹം ആശുപത്രിയില്‍ വച്ച് മരിക്കുകയുമായിരുന്നു. പപ്പു സിങിനെ മര്‍ദിച്ചതിനാണ് അതുല്‍ സിങിനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസിന്‌റെ വിശദീകരണം. പപ്പു സിങ് കസ്റ്റഡിയില്‍ മരിച്ചതുമായി ബന്ധപ്പെട്ട് നാലു കോണ്‍സ്റ്റബിളുമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Post Your Comments