കൊച്ചി: വാരാപ്പുഴയിൽ ബിജെപി ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാൻ ശ്രമിച്ച യുവാവിന് ക്രൂരമർദ്ദനം. എറണാകുളം- ഗുരുവായൂര്‍ ദേശീയപാതയിലാണ് സംഘര്‍ഷം തുടരുന്നത്. യുവാവിനെ ഹർത്താൽ അനുകൂലികൾ ക്രൂരമായി മര്‍ദ്ദിക്കുകയും തടയുകയുമായിരുന്നു. വിദ്യാത്ഥിനികളോടടക്കം ഹർത്താൽ അനുകൂലികൾ രൂക്ഷമായി പെരുമാറി. സ്ഥലത്ത് ബിജെപി റോഡ് ഉപരോധിക്കുകയാണ്.
വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് എന്ന യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹർത്താൽ നടത്തുന്നത്. ദേവസ്വംപാടം കുളമ്പുകണ്ടം വീട്ടില്‍ വാസുദേവന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പത്താം പ്രതിയായ ശ്രീജിത്തിനെ വെള്ളിയാഴ്ച രാത്രിയോടെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ശനിയാഴ്ച മറ്റുപ്രതികള്‍ക്കൊപ്പം റിമാന്‍ഡ് ചെയ്യാന്‍ മജിസ്ട്രേറ്റിന് മുന്നിലെത്തിച്ചെങ്കിലും സമയം കഴിഞ്ഞതിനാല്‍ നിരസിച്ചു. തുടര്‍ന്ന് വരാപ്പുഴ ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്നു.
also read:പോലീസ് മര്‍ദ്ദന കൊലപാതകം : ഇന്ന് ബിജെപി ഹര്‍ത്താല്‍
വയറുവേദന ഉള്ളതായി ശ്രീജിത്ത് അറിയിച്ചെങ്കിലും പൊലീസ് ഗൗരവത്തിലെടുത്തില്ല. വേദന അസഹനീയമായ സ്ഥിതിയില്‍ പുലര്‍ച്ച രണ്ടരയോടെയാണ് ശ്രീജിത്തിനെ പൊലീസ് കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇവിടെ പ്രാഥമിക ചികിത്സക്കുശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതോടെ 3.45ഓടെ വിദഗ്ധ ചികിത്സക്ക് ചേരാനല്ലൂരിലെ ആസ്റ്റര്‍ മെഡ്സിറ്റിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ ഒമ്പതോടെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. എന്നാല്‍, ബോധം വീണ്ടെടുക്കാനായില്ല. പോലീസ് മർദ്ദനമാണ് ശ്രീജിത്തിന്റെ മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments