സാന്‍ഫ്രാന്‍സിസ്കോ: വ്യക്തിവിവരങ്ങള്‍ ചോരുന്നുവെന്ന വാര്‍ത്തകള്‍ വിവാദമുയര്‍ത്തുന്ന സാഹചര്യത്തില്‍ ഫേസ്ബുക്ക് ഉപേക്ഷിച്ച് ആപ്പിള്‍ സഹസ്ഥാപകന്‍. അംഗങ്ങളുടെ വ്യക്തി വിവരങ്ങള്‍ ഫേസ്ബുക്ക് ചോര്‍ത്തി വിറ്റ് കാശാക്കുന്നതിനെതിരെയുള്ള പ്രതിഷേധസൂചകമായാണ് സ്റ്റീഫ് ഫേസ്ബുക്ക് അക്കൗണ്ട് ഉപേക്ഷിച്ചത്.
”പരസ്യവരുമാനത്തിനായി ഫേസ്ബുക്ക് അംഗങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ വിറ്റ് പണം കണ്ടെത്തുന്നുണ്ടെങ്കിലും ഉപയോക്താക്കള്‍ക്കു യാതൊരു പ്രയോജനവുമില്ലെന്നും ആപ്പിള്‍ നല്ല ഉല്പന്നങ്ങളുണ്ടാക്കിയാണ് പണമുണ്ടാക്കുന്നത്, അല്ലാതെ നിങ്ങളെ വിറ്റല്ല” എന്നും സ്റ്റീവ് വോസ്നിയാക്ക് യുഎസ്എ ടുഡേയ്ക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു.
Post Your Comments