റിയാദ്: സൗദിയിൽ പുതിയ സിം കാർഡ് എടുക്കാനുള്ള നിബന്ധനകൾ കർശനമാക്കുന്നു.ഇനി മുതൽ പുതിയ സിം എടുക്കണമെങ്കിൽ നാഷണല്‍ അഡ്രസ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. പുതിയ നിയമം ഏപ്രില്‍ പത്തിന് പ്രാബല്യത്തില്‍ വരുമെന്നാണ് മൊബൈല്‍ കമ്ബനികള്‍ നല്‍കുന്ന സൂചന. നിലവില്‍ മൊബൈല്‍ കണക്ഷന്‍ ഉള്ളവര്‍ നാഷണല്‍ അഡ്രസ് രജിസ്റ്റര്‍ ചെയ്ത് അതുമായി ബന്ധിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
also read:യുഎഇയില്‍ വാട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക ; കാരണം ഇതാണ്
പുതിയ ലാന്‍ഡ്‌ലൈന്‍ സ്ഥാപിക്കുന്നതിനും നാഷണല്‍ അഡ്രസ് നിര്‍ബന്ധമാണ്. ബാങ്ക് അക്കൗണ്ടുകള്‍ക്കും ഏപ്രില്‍ 13 മുതല്‍ നാഷണല്‍ അഡ്രസ് നിര്‍ബന്ധമാണെന്ന് വിവിധ ബാങ്കുകള്‍ തങ്ങളുടെ ഇടപാടുകാരെ അറിയിച്ചിട്ടുണ്ട്.
Post Your Comments