ഡൽഹി : ഡൽഹി വിമാനത്താവളത്തിൽ വിമാനത്തിന്റെ ചിറക് കാറ്ററിങ് ട്രക്കില്‍ ഇടിച്ചു. വൻ ദുരന്തം ഒഴിവായെന്ന് അധികൃതർ അറിയിച്ചു. ദുബായില്‍ നിന്നെത്തിയ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിനാണ് അപകടം സംഭവിച്ചത്. വിമാനത്തില്‍ 133 യാത്രക്കാരുണ്ടായിരുന്നു.
ഞായറാഴ്ച വൈകിട്ട് എട്ടിനായിരുന്നു സംഭവം.റണ്‍വേയില്‍ ഇറങ്ങിയ വിമാനം മൂന്നാം ടെര്‍മിനലിലെ പാര്‍ക്കിങ് ബേയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് താജ്സ്റ്റാസ് എയര്‍ കാറ്ററിങ് കമ്പനിയുടെ ട്രക്കില്‍ ഇടിച്ചത്.
125 യാത്രക്കാരും എട്ട് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അപകടം നടന്നതോടെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. വിമാനം സാങ്കേതിക വിഭാഗം പരിശോധിച്ചു വരികയാണ്. അപകടത്തേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷം അധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സ് അറിയിച്ചു.
Post Your Comments