KeralaLatest NewsIndiaNews

വീണ്ടും ലഗേജ് മോഷണം: നഷ്ടമായത് ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍

തിരുവനന്തപുരം: യുവാവിന്റെ ലഗേജിൽ നിന്ന് ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയതായി പരാതി. കഴിഞ്ഞ മാസം രണ്ടിനാണ് ന്യൂയോര്‍ക്കില്‍ നിന്ന് ഖത്തര്‍ എയര്‍വേസില്‍ വിഷ്ണു വിജയന്‍ തിരുവനന്തപുരത്തേക്ക് തിരിച്ചത്. വീട്ടിലെത്തി ബാഗ് തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വിലകൂടിയ വാച്ചുകളും ഇലക്ട്രോണിക് സാധനങ്ങളുമടക്കം നഷ്ടപ്പെട്ടു. തുടർന്ന് വിമാന കമ്പനിയെ വിവരമറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.

also read:നെടുമ്പാശ്ശേരിയില്‍ ലഗേജ് മോഷണം; ജീവനക്കാർ പിടിയിൽ

തന്റെ ബാഗിൽ നിന്ന്‍ മറ്റൊരാളുടെ വസ്ത്രവും യുവാവിന് ലഭിച്ചിരുന്നു. തനിക്ക് നഷ്ടപരിഹാരം നൽകണമെന്ന്  യുവാവ് ആവശ്യപ്പെട്ടെങ്കിലും കമ്പനി കൈയ്യൊഴിഞ്ഞു. വിമാനത്താവള അധികൃതര്‍ക്കും പോലീസിനും പരാതി നല്‍കാ നൊരുങ്ങുകയാണ് വിഷ്ണു.

shortlink

Post Your Comments


Back to top button