ചെങ്ങന്നൂർ: ഭരണകക്ഷി നടത്തുന്ന അഴിമതിക്കു പിന്തുണ പ്രഖ്യാപിച്ച ലോകത്തിലെ ഏക പ്രതിപക്ഷമാണ് കേരളത്തിലേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇരുമുന്നണികളുടെയും ഒത്തുതീർപ്പ് രാഷ്ട്രീയം നാടിന് ആപത്താണ്. വിവാദ മെഡിക്കൽ കോളജ് ബില്ലിന് പിന്തുണ നൽകിയതിലൂടെ ഇരുമുന്നണികളുടേയും ഒത്തുതീർപ്പ് മറനീക്കി പുറത്തു വന്നിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഒപ്പം ചേർന്ന് അഴിമതി നടത്തിയ പ്രതിപക്ഷ നേതാവ് കേരളത്തിന് അപമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ അസഭ്യവര്‍ഷവുമായി പൊലീസുകാരന്
‘അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയ’ത്തിലൂടെ കേരളത്തെ വഞ്ചിക്കുന്ന നിലപാട് സിപിഎമ്മും കോൺഗ്രസും അവസാനിപ്പിക്കണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ വോട്ടുവാങ്ങിയാണ് ജയിച്ചതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരന് വെളിപ്പെടുത്തിയതാണ്. ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് കോടിയേരിയും പറഞ്ഞിട്ടുണ്ട്. ഇത് ചെങ്ങന്നൂരിലും നടപ്പാക്കാനാണ് ഇരുകൂട്ടരുടെയും ശ്രമം. ഈ ഒത്തുകളി നാടിന് ആപത്താണെന്നും കുമ്മനം പറയുകയുണ്ടായി.
Post Your Comments