![Sharjah-Lagoon](/wp-content/uploads/2018/04/Sharjah-Lagoon.png)
ഷാര്‍ജ•ഷാര്‍ജ ഖാലിദ് ലഗൂണില്‍ ഒഴുകിനടക്കുന്ന നിലയില്‍ ഇന്ത്യന്‍ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. 42 കാരനായ ഇന്ത്യക്കാരന്റെ മരണത്തെക്കുറിച്ച് ഷാര്‍ജ പോലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാത്രി വഴിപോക്കരാണ് ഒഴുകിനടക്കുന്ന മൃതദേഹത്തെക്കുറിച്ച് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം മൃതദേഹം കരയ്ക്കെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി.
മൃതദേഹത്തില്‍ മുറിവുകളോ ആക്രമണമുണ്ടായ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ല. മരണകാരണം ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
അല്‍-ബുഹൈറ പോലീസ് സ്റ്റേഷനാണ് കേസില്‍ തുടരന്വേഷണം നടത്തുന്നത്.
Post Your Comments