Latest News

വ്യാജ ഡ്രൈവിങ്​ ലൈസൻസുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ

ചാ​ത്ത​ന്നൂ​ർ: വ്യാജ ഡ്രൈവിങ്​ ലൈസൻസുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ. ക​ല്ല​മ്പ​ലം കേ​ന്ദ്രീ​ക​രി​ച്ച് ഇവർ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി പൊ​ലീ​സ് ക​ണ്ടെ​ത്തി. വ്യാ​ജ ലൈ​സ​ൻ​സു​മാ​യി ഒ​രാ​ളെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് സം​ഘ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ശ​ര​ത്തി​ന്റെ നേ​തൃ​ത്വ​ത്തിൽ കല്ലമ്പലത്ത് നടത്തിയ വാ​ഹ​ന പ​രി​ശോ​ധ​നയ്ക്കിടയിൽ അ​മി​ത ലോ​ഡു​മാ​യി വന്ന ടി​പ്പ​ർ ലോറിഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് പ​രി​ശോ​ധി​ച്ചപ്പോഴാണ് വ്യജ ലൈസെൻസ് കണ്ടെത്തിയത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പൊ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

നെ​യ്യാ​റ്റി​ൻ​ക​ര സ​ബ് ആ​ർ.​ടി.​ഒ ഓ​ഫി​സി​ൽ​നി​ന്ന് വി​ത​ര​ണം ചെ​യ്ത 20/1982/2004 എ​ന്ന ന​മ്പ​റി​ലു​ള്ള ലൈ​സ​ൻ​സാ​യി​രു​ന്നു ലോ​റി ഡ്രൈ​വ​ർ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ണി​ച്ച​ത്. ഈ ​ലൈ​സ​ൻ​സി​ൽ സം​ശ​യം തോ​ന്നി​യ എം.​വി.​ഐ ശ​ര​ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പിന്റെ വെ​ബ്സൈ​റ്റി​ൽ ക​യ​റി ഈ ​ലൈ​സ​ൻ​സ് സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചപ്പോൾ ഇ​തു മ​റ്റൊ​രാ​ളു​ടെ പേ​രി​ലു​ള്ള​താ​ണെ​ന്ന് ക​ണ്ടെ​ത്തി. നെ​യ്യാ​റ്റി​ൻ​ക​ര സ​ബ് ആ​ർ.​ടി.​ഒ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ഈ ​ലൈ​സ​ൻ​സ് വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. നെ​യ്യാ​റ്റി​ൻ​ക​ര പു​തി​യ​തു​റ സ്വ​ദേ​ശി ജ​യ​ശ​ങ്ക​റി​ന്റെ പേ​രി​ലു​ള്ള​താ​ണ് ഈ ​ലൈ​സ​ൻ​സെ​ന്ന് ക​ണ്ടെ​ത്തി.

വ്യാ​ജ ലൈ​സ​ൻ​സു​മാ​യി ലോ​റി ഓ​ടി​ച്ചു​വ​ന്ന ക​ര​വാ​രം വെ​ള്ള​ല്ലൂ​ർ സ്വ​ദേ​ശി ഷൈ​നി​നെ​യും (34) പാ​റ ക​യ​റ്റി​വ​ന്ന ലോ​റി​യും വ്യാ​ജ ലൈ​സ​ൻ​സും ചാ​ത്ത​ന്നൂ​ർ പൊ​ലീ​സി​ന് റി​പ്പോ​ർ​ട്ട് സ​ഹി​തം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​മാ​റി. ഷൈ​നി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ക​ല്ല​മ്പ​ലം കേ​ന്ദ്ര​മാ​ക്കി വ്യാ​ജ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ് നി​ർ​മി​ച്ച്​ ന​ൽ​കു​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്.

10 വ​ർ​ഷം മു​മ്പ് ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ് ന​ഷ്​​ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ക​ല്ല​മ്പ​ല​ത്തു​നി​ന്നും വ്യാ​ജ ലൈ​സ​ൻ​സ് സം​ഘ​ടി​പ്പി​ച്ച​തെ​ന്നാ​ണ് പി​ടി​യി​ലാ​യ ഷൈ​ൻ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഇ​യാ​ൾ​ക്കെ​തി​രെ ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി വ്യാ​ജ ലൈ​സ​ൻ​സു​ക​ൾ ഇ​വ​ർ നി​ർ​മി​ച്ച്​ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന വി​വ​രം പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button