മെസഞ്ചറിലൂടെ അയയ്ക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളുമെല്ലാം മൂന്നാമതൊരാള്‍ കാണുന്നില്ലെന്നു കരുതിയവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന വെളിപ്പെടുത്തലുമായി ഫേസ്ബുക്ക്. മാല്‍വെയറുകള്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീലചിത്രങ്ങള്‍ എന്നിവയൊക്കെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെങ്കില്‍, അത് തടയുന്നതിനായാണ് ഇത്തരമൊരു നീക്കമെന്നാണ് കമ്പനിയുടെ വിശദീകരണം.
Read Also: ദുബായില്‍ മൂന്ന് തരം മയക്കുമരുന്ന് ഉപയോഗിച്ച വിദ്യാര്‍ത്ഥിനി വിചാരണ നേരിടുന്നു
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷയുണ്ടെന്നും മൂന്നാമതൊരു വ്യക്തി കാണില്ലെന്നും ഉറപ്പുനല്‍കിയാണ് ഫേസ്ബുക്കും വാട്ടസ്ആപ്പും നമ്മൾ ഉപയോഗിക്കുന്നത്. എന്നാല്‍ രണ്ട് ഉപയോക്താക്കള്‍ തമ്മില്‍ കൈമാറുന്ന സന്ദേശങ്ങളും വിവരങ്ങളും പരസ്യത്തിനോ പണമുണ്ടാക്കാനോ ഉപയോഗിക്കുന്നില്ലെന്നും വിഡിയോഓഡിയോ കോളുകള്‍ നിരീക്ഷിക്കാറില്ലെന്നും കമ്പനി വ്യക്തമാക്കി.
Post Your Comments