മിലിട്ടറി വിമാനത്താവളത്തിലുണ്ടായ മിസൈലാക്രമണത്തില്‍ നിരവധിപേര്‍ മരിച്ചു. അതേസമയം സിറിയയിലെ തായ്ഫൂര് മിലിട്ടറി വിമാനത്താവളത്തിലുണ്ടായ വ്യോമാക്രമണം നടത്തിയത് തങ്ങളല്ലെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പായ പന്റെഗണ്‍ വ്യക്തമാക്കി.
രാസായുധം പ്രയോഗിക്കുന്നത് നിയന്ത്രിക്കാനുള്ള നയതന്ത്ര നീക്കങ്ങളാണ് തങ്ങള്‍ നടത്തുന്നതെന്നും അമേരിക്കന്‍ പ്രതിരോധ വകുപ്പ് പറഞ്ഞു. വിമത നിയന്ത്രണത്തിലുള്ള ദൗമ പട്ടണത്തില്‍ ഇന്നലെയുണ്ടായ രാസായുധ പ്രയോഗത്തെ തുടര്‍ന്ന് യു.എസ് ദമാസ്കസിനും സഖ്യ കക്ഷികള്‍ക്കും ഇന്നലെ താക്കീത് നല്‍കിയിരുന്നു.
അതിന് ശേഷമാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി മിസൈലുകള്‍ തായ്ഫൂറില് പതിച്ചിട്ടുണ്ട് മിസൈല്‍ ആക്രമണം നിയന്ത്രിക്കാന്‍ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ശ്രമിക്കുകയാണെന്നും പന്റെഗണ്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments