CinemaLatest NewsIndiaNews

സിനിമയിലെ ലൈംഗിക ചൂഷണത്തിനെതിരെ തുണിയുരിഞ്ഞ്‌ നടിയുടെ പ്രതിഷേധം

ഹൈദരാബാദ്‌: ലൈംഗിക ചൂഷണത്തിനെതിരേ പരസ്യമായി തുണിയുരിഞ്ഞ്‌ നടിയുടെ പ്രതിഷേധം. അവസരം വാഗ്‌ദാനം ചെയ്‌ത്‌ സംവിധായകരും നിര്‍മ്മാതാക്കളും തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാരോപിച്ചു തെലുങ്ക്‌ സിനിമയിലെ നടി ശ്രീ റെഡ്‌ഡിയാണു തുണിയുരിഞ്ഞു പ്രതിഷേധിച്ചത്‌. ചിത്രങ്ങളില്‍ അവസരത്തിനായി തന്റെ നഗ്നചിത്രവും വീഡിയോയും സംവിധായകരും നിര്‍മ്മാതാക്കളും വാങ്ങിയെന്നും എന്നാല്‍ റോള്‍ നല്‍കാതെ വഞ്ചിച്ചെന്നും ശ്രീ റെഡ്‌ഡി പറഞ്ഞു. മൂന്നു സിനിമകളില്‍ അഭിനയിച്ചിട്ടും താര സംഘടന (മൂവി ആര്‍ടിസ്‌റ്റ്‌ അസോസിയേഷന്‍)യില്‍ അംഗത്വം നിഷേധിച്ചെന്നും നടി ആരോപിച്ചു.

ഇന്നലെ രാവിലെ ഫിലിംനഗറിലെ തെലുങ്ക്‌ ഫിലിം ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ഓഫീസിനു മുന്നിലായിരുന്നു സംഭവം. അവസരം നിഷേധിക്കപ്പെടുന്നതിലെ വേദന പ്രകടിപ്പിക്കാനാണ്‌ ഇത്തരമൊരു നടപടിക്കു തുനിഞ്ഞതെന്നു ശ്രീ റെഡ്‌ഡി വ്യക്‌തമാക്കി. തെലുങ്ക്‌ വംശജരായ നടിമാരെ ലൈംഗികമായി ചൂഷണം ചെയ്‌തശേഷം മുംബൈയടക്കമുള്ള പ്രദേശങ്ങളില്‍നിന്നു വരുന്നവര്‍ക്കാണ്‌ സിനിമയില്‍ അവസരം നല്‍കുന്നതെന്നും ഈ അനീതി അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സാല്‍വാര്‍ കമ്മീസ്‌ അണിഞ്ഞെത്തിയ നടി ഫിലം ചേംബര്‍ ഓഫീസിനു മുന്നിലെ റോഡില്‍ മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കിയാണ്‌ പ്രതിഷേധപ്രകടനം നടത്തിയത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button