ഡമാസ്‌കസ്: സിറിയയില്‍ രാസായുധ പ്രയോഗം എന്ന് സംശയിക്കുന്ന ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. 100ലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും സ്ത്രീകളും കുട്ടികളുമാണ് ആക്രമണത്തില്‍ കൂടുതലും മരിച്ചതെന്നും വൈറ്റ് ഹെല്‍മറ്റ് തലവന്‍ റയീദ് അല്‍ സലേഹ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
അതേസമയം, രാസായുധ ആക്രമണം നടന്നുവെന്ന വാര്‍ത്ത സിറിയന്‍ അധികൃതര്‍ നിഷേധിച്ചു. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിനടുത്ത് ദൂമയിലാണ് ആക്രമണമുണ്ടായത്. വൈറ്റ് ഹെല്‍മറ്റ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ക്ലോറിനും മറ്റൊരു വാതകവുമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് അല്‍ സലേഹ് വ്യക്തമാക്കി.
Post Your Comments