Latest NewsNewsGulf

മലിനമായ മാംസം വിൽക്കുന്നതിനായി 504 ദിർഹം കൈക്കൂലി വാങ്ങി ഷാർജ ഫുഡ് ഇൻസ്‌പെക്ടർ

ഷാർജ: ഷാർജ മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യ ഇൻസ്പെക്ടറെ കൈക്കൂലി വാങ്ങിയ കുറ്റത്തിന് കോടതി ശിക്ഷിച്ചു. മലിനമായ മാംസം വിൽക്കുന്നതിനായി 504ദിർഹം കൈക്കൂലി വാങ്ങിയതിനാണ് ഷാർജ ക്രിമിനൽ കോർട്ട് ഇയാളെ ശിക്ഷിച്ചത്.

ജഡ്ജി മഹ്മൂദ് അബു ബേക്കർ അധ്യക്ഷനായ ഷാർജ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2 ഏഷ്യൻ പൗരന്മാരിൽ നിന്ന് കൈക്കൂലി വാങ്ങിയ ശേഷം മലിനമായ മാംസം വിൽക്കാനുള്ള അനുമതി നൽകുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി.

read also: ഷാർജയിൽ ലൈസന്‍സില്ലാതെ സ്വദേശി ബാലന്‍ ഓടിച്ച കാറിടിച്ച് ഇന്ത്യക്കാരന് ദാരുണാന്ത്യം

എന്നാൽ ഭക്ഷ്യ ഇൻസ്പെക്ടർ ഈ ആരോപണം കോടതി വിചാരണ സമയത്ത് നിഷേധിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റി, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴികൾ കേൾക്കാൻ പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button