സൗദി: ഖത്തർ അതിർത്തിയിൽ വൻ കനാൽ പണിയാനൊരുങ്ങി സൗദി. നിലവിൽ സൗദിയുമായി മാത്രമാണ് ഖത്തർ കരമാർഗം അതിർത്തി പങ്കിടുന്നത്. സൗദിയുടെ കനാൽ പദ്ധതി നടപ്പിലാകുന്നതോടെ ഖത്തർ ഒരു ദ്വീപായി മാറുമെന്നാണ് വിവരം. സൗദിയുടെ കിഴക്കൻ തീരത്ത് സൽവ മുതൽ അൽ ഉദൈദ് വരെയുള്ള ഭാഗത്ത് 60 കിലോമീറ്റർ നീളത്തിലാണു കനാൽ പണിയാൻ ഉദ്ദേശിക്കുന്നത്.
also read:സൗദി നഗരം ചാമ്പലാക്കാനെത്തിയ ഒരു മിസൈല്‍ കൂടി തകര്‍ത്തു
ഏതു വലിപ്പത്തിലുള്ള ചരക്ക്, യാത്രാ കപ്പലുകൾക്ക് യാത്രചെയ്യാൻ തക്ക രീതിയിലാകും കനാൽ പണിയുക. 200 മീറ്റർ വീതിയും 15–20 മീറ്റർ ആഴവുമാകും കനാലിന് ഉണ്ടാകുക. കനലിനായുള്ള അനുമതി ലഭിച്ചാലുടൻ പണി തുടങ്ങും. കനാലിനോടനുബന്ധിച്ച് മറ്റ് പല പദ്ധതികളും സൗദി ഉദ്ദേശിക്കുന്നുണ്ട്.
Post Your Comments