യുഎഇ: റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിലൂടെ നിമിഷങ്ങൾകൊണ്ടാണ് യുഎഇയിലെ ആളുകളുടെ ജീവിതം മാറിമറിയുന്നത്. കടൽ കടന്ന് യുഎഇയുടെ മണ്ണിൽ വരുന്നവർ സ്വപ്നം കാണുന്നത് മികച്ച ജോലിയും ഉയർന്ന ജീവിത നിലവാരവുമൊക്കെയാണ്. ഒറ്റ നിമിഷം കൊണ്ട് എങ്ങനെ കോടിപതി ആകാമെന്നാകും എല്ലാവരും നാട്ടിൽ നിന്ന് കടൽകടക്കുമ്പോൾ ചിന്തിക്കുന്നത്. പണ്ട് കോടിപതി ആകണമെങ്കിൽ വർഷങ്ങളോളം പണിയെടുത്താലും പറ്റിയെന്ന് വരില്ല. ഇന്ന് ഇതല്ല സ്ഥിതി.
also read:ഇത്തരം മരുന്നുകള്‍ ഉപയോഗിക്കരുത് മുന്നറിയിപ്പുമായി യുഎഇ ആരോഗ്യമന്ത്രാലയം
യുഎഇയിലെ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിലൂടെ അനേകം ആളുകളുടെ ജീവിതം മാറിമറിഞ്ഞു. ഇതിൽ ഏറെ സന്തോഷമുള്ള കാര്യം, ലോട്ടറി ഭാഗ്യത്തിലൂടെ കോടിപതികള്‍ ആവുന്നതില്‍ അധികവും ഇന്ത്യന്‍ പ്രവാസികളാണെന്നതാണ്. യുഎഇയിലെ നറുക്കെടുപ്പിലൂടെ രക്ഷപ്പെട്ട അനേകം ആളുകൾ ഇന്ന് നല്ല രീതിയിൽ ജീവിക്കുന്നുണ്ട്. ഒന്നും രണ്ടും തവണ നറുക്കെടുപ്പിലൂടെ കോടിപതി ആയവരും ഉണ്ട്. 1999ലാണ് യുഎഇയിൽ നറുക്കെടുപ്പ് ആരംഭിച്ചത്. ഇതുവരെ 312 പേർ ഒന്നാം സമ്മാനം നേടി, ഇതിൽ 80ശതമാനവും ഇന്ത്യക്കാരാണ്. ഒരു മില്യൺ നേടിയ 264പേരിൽ 125 പേർ ഇന്ത്യക്കാരാണ്.
Post Your Comments